Friday, May 3, 2024
HomeUSAവിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

വാഷിംഗ്‌ടൺ ഡിസി : ബൈഡന്റെ തിരെഞ്ഞെടുപ്പ് വാഗ്ദാനമായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളുന്നതിനുള്ള  നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തി .ഇതിന്റെ ഭാഗമായി അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 40 മില്യൺ വിദ്യാർത്ഥികൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക . ഇതിനകം 8 മില്യൺ അപേക്ഷകൾ ലഭിച്ചു കഴിഞ്ഞതായി  ഒക്ടോ: 17 തിങ്കളാഴ്ച ബൈഡൻപറഞ്ഞു
ദീര്‍ഘകാലമായി കാത്തിരുന്ന ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ ഫോര്‍ഗീവ്‌നെസ് അപേക്ഷയുടെ പരീക്ഷണ പതിപ്പ് ബൈഡന്‍ ഭരണകൂടം പുറത്തിറക്കി. ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ റിലീഫ് അപേക്ഷയില്‍ ബീറ്റാ അപേക്ഷ ലളിതമെന്ന് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു.വളരെ വേഗത്തിലും എളുപ്പത്തിലും അപേക്ഷിക്കാമെ്ന്നതാണ് വിദ്യാര്‍ഥികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നത് .
ഇതില്‍ കടം വാങ്ങുന്നയാളുടെ മുഴുവന്‍ പേര്, ജനനത്തീയതി, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ബൈഡന്റെ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള വരുമാന ആവശ്യകതകള്‍ എന്നിവ പാലിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം.
ഓഫീസ് ഓഫ് ഫെഡറല്‍ സ്റ്റുഡന്റ് എയ്ഡ് (എഫ്എസ്എ) പറയുന്നത്, ഔദ്യോഗിക ഫോം ഓണ്‍ലൈനായി ടെസ്റ്റ് ആപ്ലിക്കേഷനുകള്‍ പ്രക്രിയ സുഗമമാക്കാന്‍ സഹായിക്കുമെന്ന്.  ബീറ്റാ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പിന്നീട് വീണ്ടും സമര്‍പ്പിക്കേണ്ടതില്ല. എഫ്എസ്എ പ്രകാരം ബീറ്റാ കാലയളവില്‍ ആപ്ലിക്കേഷന്‍ ഓണും ഓഫും ലഭ്യമാകും. ആദ്യ ശ്രമത്തില്‍ ഫോം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും സമര്‍പ്പിക്കാം.
അപേക്ഷിച്ചതിന് ശേഷം, ലോണ്‍ എടുക്കുന്നവര്‍ക്ക്് ഈ പ്രക്രിയയിലെ അടുത്ത ഘട്ടങ്ങളെക്കുറിച്ച് വിശദ വിവരങ്ങള്‍ ലഭിക്കും. വരുമാന പരിശോധന നല്‍കേണ്ടവര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നോ അവരുടെ ലോണ്‍ സര്‍വീസറില്‍ നിന്നോ ഹിയറിങിന് ഹാജരാകണം. ലോണിനുള്ള അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാല്‍ പ്രോസസിങ് കഴിഞ്ഞ് വിദ്യാര്‍ഥികളെ അറിയിക്കുമെന്ന് മെയിലില്‍ സന്ദേശവും നല്‍കും. ലോണ്‍ പാസായി കഴിഞ്ഞാല്‍ ലോണ്‍ സര്‍വീസര്‍ വിവരം അറിയിക്കുകയും മറ്റു വിശദാംശങ്ങള്‍ നല്‍കുകയും ചെയ്യും..
കഴിഞ്ഞ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്കു നൽകിയ ഈ വാഗ്ദാനത്തെത്തുടർന്നു യുവജനങ്ങളുടെ വോട്ട് സ്വാധീനിക്കുവാൻ ബൈഡനു കഴിഞ്ഞിരുന്നു .നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൈഡൻ ഭരണകൂടംഇതേ രഷ്ട്രീയ തന്ത്രമാണ് ഇപ്പോഴും പരീക്ഷയ്ക്കുന്നതു
ബൈഡൻ ഭരണകൂടം പുറത്തിറക്കിയ ഈ ഉത്തരവിനെ ചോദ്യങ് ചെയ്തു ആര് റിപ്പബ്ലിക്ക് സംസ്ഥാന ഗവർണർമാർ കോടതിയെ സമീപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വായ്പ ഒഴിവാക്കുന്നത്  അഡ്മിനിസ്ട്രേട്ടിവ് പ്രൊസിഡിയർ ആക്ട് വിയലേഷൻ  ആണെന്നും, ബൈഡനു ഒറ്റക് തീരുമാനമെടുക്കാൻ അധികാര്യമില്ലെന്നും കോൺഗ്രെസ്സാണ് തീരുമാനം എടുക്കേണ്ടതെന്നും ഇവർ വാദിക്കുന്നു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular