Wednesday, May 22, 2024
HomeIndiaബി.ജെ.പി വനിതാ നേതാവിന്റെ തലതല്ലിപ്പൊളിച്ചു

ബി.ജെ.പി വനിതാ നേതാവിന്റെ തലതല്ലിപ്പൊളിച്ചു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ ബി.ജെ.പി. വനിതാ നേതാവിനു നേരേ ക്രൂരമായ ആക്രമണം. മഹിളാ മോര്‍ച്ചയുടെ സൗത്ത്‌ കൊല്‍ക്കത്ത കസബ മേഖല പ്രസിഡന്റ്‌ സരസ്വതി സര്‍ക്കാറാണ്‌ ആക്രമിക്കപ്പെട്ടത്‌.

പരുക്കേറ്റ നേതാവിന്റെ വീഡിയോ ബി.ജെ.പി. വക്‌താവ്‌ അമിത്‌ മാളവ്യ പുറത്തുവിട്ടു. മമത ബാനര്‍ജിയുടെ ഭരണം ദുരന്തമാണെന്നും കൊല്‍ക്കത്ത സുരക്ഷിതമല്ലെങ്കില്‍ സന്ദേശ്‌ ഖലി പോലുള്ളിടങ്ങളിലെ അവസ്‌ഥയെന്തൊകുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം വോട്ടെടുപ്പിനിടെ പശ്‌ചിമബംഗാളിലെ സന്ദേശ്‌ഖലിയില്‍ നിന്ന്‌ ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും കണ്ടെടുത്തിരുന്നു. സി.ബി.ഐ. നടത്തിയ പരിശോധനയിലാണ്‌ ഇത്‌ പിടിച്ചെടുത്തത്‌. ബലാത്സംഗം, മയക്കുമരുന്ന്‌ ആരോപണം ഉയര്‍ന്ന സന്ദേശ്‌ഖലിയില്‍ വിദേശ നിര്‍മിത ആയുധങ്ങളാണ്‌ കണ്ടെത്തിയതെന്നും വിശദമായ അന്വേഷണം വേണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular