Friday, May 17, 2024
HomeIndiaവിക്കിയെ ആദ്യമായി കണ്ട നിമിഷം ഓര്‍ത്തെടുത്ത് കത്രീന; മനസ്‌ തുറന്ന് താരം

വിക്കിയെ ആദ്യമായി കണ്ട നിമിഷം ഓര്‍ത്തെടുത്ത് കത്രീന; മനസ്‌ തുറന്ന് താരം

ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താര ദമ്ബതികളാണ് കത്രീന കൈഫും വിക്കി കൗശലും. നീണ്ട കാലത്തെ പ്രണയത്തിനു ശേഷമുള്ള ഇരുവരുടേയും വിവാഹം നടന്നത്.
ഇപ്പോള്‍ വിക്കിയെ ആദ്യമായി കണ്ട നിമിഷം ഓര്‍ത്തെടുക്കുകയാണ് കത്രീന.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. ബോളിവുഡ് നിര്‍മ്മാതാവായ ആനന്ദ് എല്‍ റായിയുമായുള്ള ചര്‍ച്ചയ്ക്കിടെ അദ്ദേഹം വിക്കി അഭിനയിച്ച മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിന്റെ പ്രൊമോ കാണിച്ചു. അങ്ങനെയാണ് വിക്കിയെ ആദ്യമായി കാണുന്നത്. വിക്കിയുടെ അഭിനയം കണ്ട് അമ്ബരന്നു പോയെന്നും താരം പറയുന്നു.

ഏറെ മനോഹരമായ ഒരു യാത്രയായാണ് കത്രീന തങ്ങളുടെ വിവാഹത്തെ വിശേഷിപ്പിച്ചത്. മൂന്നു ദിവസത്തോളം നീണ്ടു നിന്ന വിവാഹാഘോഷങ്ങള്‍ വളരെ പ്രിയപ്പെട്ട അനുഭവമായിരുന്നുവെന്നും ആളുകളുടെ അനുഗ്രഹം തങ്ങളോടൊപ്പമുണ്ടായിരുന്നുവെന്നും കത്രീന പറഞ്ഞു.

വിവാഹശേഷമുള്ള ആദ്യ കര്‍വാചൗത് ആഘോഷത്തിന്റെ വിശേഷവും താരം പങ്കുവെച്ചിരുന്നു. വിക്കിയും തനിക്കൊപ്പം ഉപവാസമിരുന്നെന്നും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിക്കിയുടെ മാതാപിതാക്കളും എത്തിച്ചേര്‍ന്നുവെന്നും കത്രീന പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular