Friday, May 17, 2024
HomeKeralaകുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍

കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍

ലപ്പുറം: എട്ടും ഒന്‍പതും വയസ്സുള്ള മക്കളെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍.
തൂത ഒലിയത്ത് തച്ചങ്ങോട്ടില്‍ മുഹമ്മദ് ബഷീര്‍ എന്ന 35-കാരനെയാണ് പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ എ.എം. യാസിറും സംഘവും അറസ്റ്റുചെയ്തത്. ചൈല്‍ഡ് ലൈനില്‍ നിന്ന് കഴിഞ്ഞദിവസം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

ഓട്ടോ ഡ്രൈവറായ ഇയാള്‍ എട്ടും ഒമ്ബതും വയസ്സ് പ്രായമുള്ള മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം കേബിള്‍ വയറ് കൊണ്ടും ചൂരലിനും മാരകമായി മര്‍ദിക്കാറുണ്ടായിരുന്നു. ഓട്ടോയുമായി പുറത്ത് പോയി തിരിച്ചുവന്നതിനു ശേഷമാണ് മര്‍ദ്ദനമേറ്റ് അവശരായ മക്കളെ പുറത്തിറങ്ങാന്‍ ഇയാള്‍ അനുവദിക്കാറ്.

സ്ത്രീധനപീഡനത്തിന് ഭാര്യ നല്‍കിയ പരാതിയിലും മുഹമ്മദ് ബഷീറിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് നാട്ടില്‍ മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ഒന്നരയാഴ്ച മുമ്ബാണ് കുട്ടികള്‍ മാതാവിന്റെ വീട്ടിലേക്ക് മാറിയത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ സംഭവത്തില്‍ ഇടപെടുകയും പോലീസിന് വിവരം കൈമാറുകയും ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular