Tuesday, May 21, 2024
HomeKeralaഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയില്‍

ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയില്‍

കൊല്ലം: കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും ഇരുചക്രവാഹനം കവര്‍ന്ന കേസില്‍ യുവാവ് പോലീസിന്റെ പിടിയില്‍.

പരവൂര്‍ കൊല്ലം തട്ടാമല സ്വദേശി അനസി (29) നെയാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ 17ന് രാത്രി 8.30 മണിയോടെ കൊല്ലം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ സൂക്ഷിച്ചിരുന്ന കുരീപ്പുഴ സ്വദേശിയായ ഹരികുമാറിന്‍റെ ഇരുചക്രവാഹനമാണ് കവര്‍ച്ച ചെയ്തത്. കൊല്ലം ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും അയത്തില്‍ ജങ്ഷനുസമീപമുള്ള ആക്രിക്കടയില്‍ നിന്ന് വില്‍പന നടത്തിയ വാഹനം കണ്ടെത്തുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular