Thursday, May 2, 2024
HomeKeralaകണ്ണൂര്‍ കൊലപാതകം; വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും വധിക്കാന്‍ പ്രതി പദ്ധതിയിട്ടതായി പൊലീസ്

കണ്ണൂര്‍ കൊലപാതകം; വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും വധിക്കാന്‍ പ്രതി പദ്ധതിയിട്ടതായി പൊലീസ്

ണ്ണൂര്‍: പാനൂര്‍ വള്ള്യായില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും പ്രതി വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്.
പൊന്നാനി സ്വദേശിയായ സുഹൃത്തിനെയാണ് പ്രതി ശ്യാംജിത്ത് വധിക്കാന്‍ പദ്ധതിയിട്ടത്. ഇയാള്‍ വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നതായി ശ്യാംജിത്ത് സംശയിച്ചിരുന്നു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു ശ്യാംജിത്ത് വിഷ്നുപ്രിയയെ വീട്ടിലെത്തി കഴുത്തറത്തു കൊലപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലാവുകയും ചെയ്തിരുന്നു. സ്വന്തമായി നിര്‍മിച്ച കത്തിയാണ് പ്രതി കൊല ചെയ്യന്‍ ഉപയോഗിച്ചത്. ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്താണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ശ്യാംജിത്ത് ഉപയോഗിച്ച ആയുധങ്ങളും വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശ്യാംജിത്തിന്റെ വീടിനു മുന്നിലെ വയലില്‍ നിന്നാണ് ആയുധങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് കണ്ടെടുത്തത്. ആയുധങ്ങള്‍ ബാഗിലാക്കി വയലിലെ കുഴിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular