Friday, May 17, 2024
HomeIndiaകോയമ്ബത്തുരില്‍ ഓടുന്ന കാറില്‍ സ്ഫോടനം; ചാവേര്‍ ആക്രമണമെന്ന് സംശയം

കോയമ്ബത്തുരില്‍ ഓടുന്ന കാറില്‍ സ്ഫോടനം; ചാവേര്‍ ആക്രമണമെന്ന് സംശയം

കോയമ്ബത്തൂര്‍ ഓടുന്ന കാര്‍ പൊട്ടിത്തെറിച്ച്‌ യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണമെന്ന് സൂചന. ഉക്കടം ജിഎം നഗറില് എന്ജിനീയറിംഗ് ബിരുദധാരിയായ ജമേഷ മുബിന് ആണ് മരിച്ചത്.

കോട്ടൈമേട് സംഗമേശ്വര് ക്ഷേത്രത്തിന് സമീപത്താണ് സംഭവം. കാറിനുള്ളിലെ എല്പിജി സിലിണ്ടര് പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സൈന്‍ബോര്‍ഡ് ഒഴികെ ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ഡിജിപി അറിയിച്ചു.

2019 ല് എന്‌ഐഎ ചില കേസുകളില്‍ പേരുള്ളവരുമായി ബന്ധമുണ്ടെന്ന് സംശയിച്ച്‌ ചോദ്യം ചെയ്ത യുവാവാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പൊട്ടാത്തതുള്പ്പെടെ രണ്ട് എല്പിജി സിലിണ്ടറുകളും സ്റ്റീല് ബോളുകള്, അലുമിനിയം, ഇരുമ്ബ് എന്നിവയും പൊലീസ് സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോ​ഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, സള്‍ഫര്‍, കരി എന്നിവ വ്യക്തമല്ലാത്ത അളവില്‍ കണ്ടെടുത്തതായും ഡിജിപി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular