Friday, May 17, 2024
HomeKeralaകാറിന്റെ ചില്ലിന് പുറത്ത് ഡോക്ടറുടെ ചിഹ്നം പതിച്ച്‌ 142 കിലോ ചന്ദനമുട്ടികള്‍ കടത്തിയ രണ്ടുപേര്‍ പിടിയില്‍

കാറിന്റെ ചില്ലിന് പുറത്ത് ഡോക്ടറുടെ ചിഹ്നം പതിച്ച്‌ 142 കിലോ ചന്ദനമുട്ടികള്‍ കടത്തിയ രണ്ടുപേര്‍ പിടിയില്‍

ണ്ണൂര്‍: കാറില്‍ കടത്തിയ 142 കിലോഗ്രാം ചന്ദനമുട്ടികളുമായി രണ്ടുപേര്‍ പിടിയില്‍. ദേശീയപാതയില്‍ തോട്ടട ചിമ്മിണിയന്‍ വളവില്‍ വെള്ളിയാഴ്ച രാത്രി എടക്കാട് എസ്.ഐ.
ഹാരിഷ് വാഴയിലും സംഘവും നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്ന് 17 ചന്ദനമുട്ടികള്‍ കണ്ടെത്തിയത്. മരം മുറിക്കുന്ന യന്ത്രവും കണ്ടെടുത്തിട്ടുണ്ട്.

കാസര്‍കോട് കുണ്ടംകുഴി മെരുത്തടുക്കം സിനാന്‍ (24), തൃശ്ശൂര്‍ മുള്ളൂര്‍ തുലക്കാട്ടില്‍ മുഹമ്മദ് സുഹൈല്‍ (24) എന്നിവരാണ് പിടിയിലായത്. മുഹമ്മദ് സുഹൈല്‍ കാസര്‍കോട്ടാണ് ഇപ്പോള്‍ താമസം. കാറിന്റെ ചില്ലിന് പുറത്ത് ഡോക്ടറുടെ ചിഹ്നം പതിച്ചായിരുന്നു കടത്ത്.

തൃശ്ശൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് പോകുന്ന വഴിയിലാണ് പോലീസ് തടഞ്ഞ് പരിശോധന നടത്തിയത്. കണ്ണൂര്‍ എ.സി.പി. ടി.കെ. രത്നകുമാറിന്റെ നിര്‍ദേശപ്രകാരം എടക്കാട് ഇന്‍സ്പെക്ടര്‍ സത്യനാഥന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. എന്‍. ദിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കാസര്‍കോട്ടുനിന്ന് ആന്ധ്രാപ്രദേശിലേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. എ.എസ്.ഐ. മിനി ഉമേഷ്, സീനിയര്‍ സി.പി.ഒ.മാരായ സി.കെ. സീന, വി.പി. ഷമീം എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കേസ് വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular