Friday, May 17, 2024
HomeIndiaമണിപ്പൂരില്‍ ഭൂചലനം അനുഭവപ്പെട്ടു; റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത് ; ആളപായമില്ല

മണിപ്പൂരില്‍ ഭൂചലനം അനുഭവപ്പെട്ടു; റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത് ; ആളപായമില്ല

ണിപ്പൂര്‍ : ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ഇന്നലെ ചെറിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 10 30ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

ഭൂചലനത്തിന്റെ ആഴം ഭൂമിയില്‍ നിന്ന് 40 കിലോമീറ്റര്‍ താഴെയാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.മണിപ്പൂരിലെ തൗബാലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യയുടെ ഭൂകമ്ബ മേഖലാ റിപ്പോര്‍ട്ടനുസരിച്ച്‌ മണിപ്പൂര്‍ ‘ ഉയര്‍ന്ന അപകടസാധ്യതയുള്ള’ മേഖലയിലാണ് (സോണ്‍ V) സ്ഥിതിചെയ്യുന്നത്.

വെള്ളിയാഴ്ച്ചയും മണിപ്പൂരില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. എന്നാല്‍, മേഖലയില്‍ ജീവഹാനിയോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular