Friday, May 17, 2024
HomeKeralaവിദ്യാര്‍ത്ഥിനിയെ ആരാധനാലയത്തിലെ ശൌചാലയത്തില്‍ കയറ്റി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

വിദ്യാര്‍ത്ഥിനിയെ ആരാധനാലയത്തിലെ ശൌചാലയത്തില്‍ കയറ്റി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

കോട്ടയം : കടുത്തുരുത്തിയിലെ ഒരു ആരാധനാലയത്തിലെ ശൌചാലയത്തില്‍ വച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍.

വെള്ളൂര്‍ വടകര സ്വദേശി 18 കാരനായ അന്‍സിലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് അന്‍സിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആണ് പീഡിപ്പിച്ചത്.

വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തന്നെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിക്കെതിരെ പോക്സോ നിയമപ്രരകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular