Friday, May 17, 2024
HomeIndiaദില്ലിയിലെ വായു ഗുണനിലവാരം ഗുരുതരം ; ശ്വാസകോശ രോഗങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കാന്‍ സാധ്യത

ദില്ലിയിലെ വായു ഗുണനിലവാരം ഗുരുതരം ; ശ്വാസകോശ രോഗങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കാന്‍ സാധ്യത

ദില്ലി : വായു ഗുണനിലവാരം മോശമായ നിലയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. വൈക്കോല്‍ കത്തിക്കല്‍ ഉയര്‍ന്നത് രാജ്യ തലസ്ഥാനത്തെ വായുഗുണനിലവാരത്തെ ഗുരുതരമായ നിലയില്‍ എത്തിച്ചിട്ടുണ്ട്.

ദില്ലി , ഗുരുഗ്രാം എന്നിവയ്‌ക്കൊപ്പം ദേശീയ തലസ്ഥാന മേഖലയുടെ ഭാഗമായ നോയിഡയില്‍ 342 എ ക്യു ഐ രേഖപ്പെടുത്തി.

ഇന്ന് രാവിലെ 6.30ന് നോയിഡയില്‍ 342 എ ക്യു ഐ രേഖപ്പെടുത്തി. 323 എ ക്യു ഐയാണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്.

301-400 പരിധിയിലുള്ള വായുവിന്റെ ഗുണനിലവാരം ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകും. എന്നാല്‍ നോയിഡയിലെയും ദില്ലിയിലെയും വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതരമാണ് (401-500) . ഇത് ശ്വാസകോശ രോഗങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കുകയും, നിലവില്‍ രോഗങ്ങള്‍ ഇല്ലാത്തവര്‍ക്ക് പോലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular