Friday, May 17, 2024
HomeIndiaഐടി ചട്ടത്തില്‍ ഭേദഗതിവരുത്തി കേന്ദ്ര സര്‍ക്കാര്‍; സാമൂഹിക മാധ്യമ പരാതികള്‍ക്ക് സര്‍ക്കാര്‍ തല സംവിധാനം

ഐടി ചട്ടത്തില്‍ ഭേദഗതിവരുത്തി കേന്ദ്ര സര്‍ക്കാര്‍; സാമൂഹിക മാധ്യമ പരാതികള്‍ക്ക് സര്‍ക്കാര്‍ തല സംവിധാനം

ന്യൂഡല്‍ഹി: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ചട്ടത്തില്‍ ഭേദഗതിവരുത്തി കേന്ദ്ര സര്‍ക്കാര്‍. സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഒരുക്കും.
കമ്ബനികളുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ സര്‍ക്കാര്‍ നിയമിക്കുന്ന പരാതി പരിഹാര സെല്ലിനെ സമീപിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന സമിതിയായിരിക്കും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി പരിശോധിക്കുക. മൂന്ന് മാസത്തിനുള്ളില്‍ സമിതി നിലവില്‍ വരും. ചെയര്‍പേഴ്‌സനടക്കം സമിതിയില്‍ മൂന്ന് സ്ഥിരാംഗങ്ങളുണ്ടായിരിക്കും.

വിദഗ്ധരുടെ സഹായവും സമിതി തേടും. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ എല്ലാ കമ്ബനികള്‍ക്കും ഇന്ത്യയിലെ നിയമം ബാധകമാണെന്നും ഭേദഗതിയില്‍ പറയുന്നു. ഐടി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് കേന്ദ്ര സര്‍ക്കാര്‍ 2021ല്‍ പുറത്തിറക്കിയിരുന്നു. വിവിധ തലങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചട്ടം ഭേദഗതി ചെയ്തത്. കമ്ബനികള്‍ പരാതികള്‍ 24 മണിക്കൂറിനുള്ളില്‍ സ്വീകരിക്കണം. 72 മണിക്കൂറിനുള്ളിലോ 15 ദിവസത്തിനുള്ളിലോ വിഷയത്തില്‍ പരിഹാരം കാണണമെന്നും ഭേദഗതിയില്‍ പറയുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular