Friday, May 17, 2024
HomeIndiaഭാര്യയെ കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം ; ബോളിവുഡ് നിര്‍മാതാവ് അറസ്റ്റില്‍

ഭാര്യയെ കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം ; ബോളിവുഡ് നിര്‍മാതാവ് അറസ്റ്റില്‍

മുംബൈ : കാറിടിച്ച്‌ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ബോളിവുഡ് നിര്‍മാതാവ് കമല്‍ കിഷോര്‍ മിശ്ര അറസ്റ്റില്‍.
ഒക്ടോബര്‍ 19ന് വെസ്റ്റ് അന്ധേരിയിലെ പാര്‍പ്പിട സമുച്ചയത്തിന്‍റെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം.
മിശ്രയെ അന്വേഷിച്ച്‌ ഭാര്യ പാര്‍ക്കിങ് ഏരിയയില്‍ എത്തിയാതായിരുന്നു. അപ്പോള്‍ മറ്റൊരു യുവതിയ്‌ക്കൊപ്പം ഇയാളെ കണ്ടു. തുടര്‍ന്ന്, വാഹനവുമായി കടന്നുകളയാന്‍ ശ്രമിക്കവെ മിശ്ര ഭാര്യയെ കാറിടിച്ച്‌ വീഴ്ത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് അംബോലി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. ‘ദെഹാതി ഡിസ്കോ’ എന്ന ഹിന്ദി ചിത്രത്തിന്‍റെ നിര്‍മാതാവാണ് കമല്‍ കിഷോര്‍ മിശ്ര.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular