Sunday, May 19, 2024
HomeIndiaകങ്കണയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു, പക്ഷേ... -ജെ.പി നദ്ദ

കങ്കണയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു, പക്ഷേ… -ജെ.പി നദ്ദ

ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഹിമാചല്‍ പ്രദേശില്‍നിന്നും ലോക്സഭയിലേക്ക് മത്സരിക്കാനും ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം നടിയും ബി.ജെ.പി അനുകൂലിയുമായ കങ്കണ റണാവത്ത് വെളിപ്പെടുത്തിയിരുന്നു.

അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ. കങ്കണയെ പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിക്കുകയാണെന്നും എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി ആലോചിച്ചു തീരുമാനിക്കുമെന്നും നദ്ദ പറഞ്ഞു.

”കങ്കണ റണാവത്ത് പാര്‍ട്ടിയില്‍ ചേരുന്നത് സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വിശാലമായ ഇടമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്റെ മാത്രം തീരുമാനമല്ല. താഴെത്തട്ടില്‍ നിന്ന് ഒരു കൂടിയാലോചന പ്രക്രിയയുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റി മുതല്‍ പാര്‍ലമെന്ററി ബോര്‍ഡ് വരെ” -ജെ. പി നദ്ദ പറഞ്ഞു.

”എല്ലാവരെയും ബി.ജെ.പിയില്‍ ചേരാന്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഏത് തരത്തിലാണ് പാര്‍ട്ടി തീരുമാനിക്കുന്നത് എന്ന് പറയാനാകില്ല. ഉപാധികള്‍ക്കനുസൃതമായി ഞങ്ങള്‍ ആരെയും എടുക്കുന്നില്ല. ഞങ്ങള്‍ എല്ലാവരോടും പറയുന്നു, നിങ്ങള്‍ നിരുപാധികമായി വരണം. അതിനുശേഷം മാത്രമേ പാര്‍ട്ടി തീരുമാനിക്കൂ” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular