Friday, May 17, 2024
HomeUSAബ്രസീലില്‍ വീണ്ടും ഇടതുപക്ഷം അധികാരത്തില്‍; ലുല ഡ സില്‍വ പ്രസിഡന്റ്

ബ്രസീലില്‍ വീണ്ടും ഇടതുപക്ഷം അധികാരത്തില്‍; ലുല ഡ സില്‍വ പ്രസിഡന്റ്

റിയോ ഡി ജനീറോ: ബ്രസീലില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതു നേതാവ് ലുല ഡ സില്‍വ വിജയിച്ചു.

നിലവിലെ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോയെയാണ് പരാജയപ്പെടുത്തിയത്.

കേവല ഭൂരിപക്ഷമായ 50 ശതമാനത്തിലേറെ വോട്ടു നേടിയാണ് സില്‍വയുടെ വിജയം. രണ്ടാംഘട്ട വോട്ടെടുപ്പില്‍ സില്‍വ 50.8 ശതമാനം വോട്ടു നേടിയാണ് അധികാരത്തിലേറുന്നത്. ബോല്‍സനാരോക്ക് 49.17 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.

ചിലി, കൊളംബിയ, അര്‍ജന്റീന എന്നിവിടങ്ങളിലെ ഇടത് മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് ബ്രസീലിലെയും വിജയം. മൂന്നാം തവണയാണ് 77 കാരനായ ലുല ഡ സില്‍വ ബ്രസീല്‍ പ്രസിഡന്റാകുന്നത്. 2003 മുതല്‍ 2010 വരെയാണ് മുമ്ബ് അദ്ദേഹം പ്രസിഡന്റായിരുന്നത്.

2018 ല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് ലുല ജയിലിലടക്കപ്പെട്ടിരുന്നു. 2018 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബോല്‍സനാരോയ്ക്ക് അനായാസ വിജയം നേടാനായതും ഇതേത്തുടര്‍ന്നാണ്. വിലക്കയറ്റം രൂക്ഷമായ ബ്രസീലില്‍ സാമ്ബത്തിക രംഗം ശക്തിപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ലുലയ്ക്ക് മുന്നിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular