Friday, May 17, 2024
HomeIndiaബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ് വഴി: പ്രശാന്ത് കിഷോര്‍

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ് വഴി: പ്രശാന്ത് കിഷോര്‍

പാറ്റ്ന: ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ടിനെ ഒരു കപ്പ് കാപ്പിയോട് ഉപമിച്ച്‌ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.

കപ്പില്‍ നിറച്ചുവച്ച കാപ്പിയാണ് ആര്‍.എസ്.എസെന്നും അതിനു മുകളിലെ പത മാത്രമാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു. ജന്‍ സൂരജ് ക്യാമ്ബയിനിന്‍റെ ഭാഗമായി ബിഹാറില്‍ പദയാത്ര നടത്തുന്ന കിഷോര്‍ പടിഞ്ഞാറന്‍ ചമ്ബാരന്‍ ജില്ലയിലെ ലോറിയയില്‍ സംസാരിക്കുകയായിരുന്നു. ഒക്ടോബര്‍ 2നാണ് 3500 കിലോമീറ്റര്‍ പദയാത്ര തുടങ്ങിയത്.

ഗാന്ധിയുടെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചാല്‍ മാത്രമേ ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താന്‍ കഴിയൂ എന്ന് മനസിലാക്കാന്‍ തനിക്ക് ഏറെ സമയമെടുത്തുവെന്നും നിതീഷ് കുമാറിനെയും ജഗന്‍ മോഹനെയും പോലുള്ളവരെ സഹായിക്കുന്നതിന് പകരം ഞാന്‍ ആ ദിശയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും കിഷോര്‍ പറഞ്ഞു. ബി.ജെ.പിയെ കൃത്യമായി മനസ്സിലാക്കാതെ ആ പാര്‍ട്ടിയെ പരാജയപ്പെടുത്താനാവില്ല. ബി.ജെ.പി രാജ്യത്ത് വളരെ ആഴത്തിലുണ്ട്. സാമൂഹ്യ ഘടനയുടെ ആഴങ്ങളില്‍ വരെ ആര്‍.എസ്.എസ് പിടിമുറുക്കി. ആര്‍.എസ്.എസിനെ തോല്‍പ്പിക്കാന്‍ കുറുക്കുവഴികളില്ലെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.

നിതീഷ് കുമാറിനെ ബി.ജെ.പി ഏജന്‍റ് എന്ന് വിശേഷിപ്പിച്ച കിഷോര്‍ ജെ.ഡി.യുവിന് നേരെയും വിമര്‍ശമുയര്‍ത്തി.” ‘സിഎഎ-എന്‍പിആര്‍-എന്‍ആര്‍സിക്കെതിരെ രാജ്യം പ്രതിഷേധമുയര്‍ത്തുമ്ബോള്‍ ഞാന്‍ ജെഡിയു ദേശീയ വൈസ് പ്രസിഡന്‍റായിരുന്നു. പാര്‍ലമെന്‍റില്‍ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി എന്‍റെ പാര്‍ട്ടിയിലെ എംപിമാര്‍ വോട്ട് ചെയ്തുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അന്ന് ഞങ്ങളുടെ ദേശീയ അധ്യക്ഷനായിരുന്ന നിതീഷ് കുമാറിനോട് ഇക്കാര്യത്തെക്കുറിച്ച്‌ ചോദിച്ചു. താന്‍ ഒരു പര്യടനത്തിന് പോയിരിക്കുകയാണെന്നും എന്നാല്‍ ബിഹാറില്‍ എന്‍ആര്‍സി അനുവദിക്കില്ലെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നല്‍കി.ഈ ഇരട്ടത്താപ്പ് എനിക്ക് ഈ മനുഷ്യനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് എന്നെ ബോധ്യപ്പെടുത്തി” കിഷോര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular