Friday, May 3, 2024
HomeIndiaഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് പൂജ ഭട്ട്; രാഹുലിനൊപ്പം വേഗത്തില്‍ നടന്ന താരത്തെ വരവേറ്റത് കരഘോഷത്തോടെ;...

ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് പൂജ ഭട്ട്; രാഹുലിനൊപ്പം വേഗത്തില്‍ നടന്ന താരത്തെ വരവേറ്റത് കരഘോഷത്തോടെ; യാത്രയില്‍ പങ്കെടുക്കുന്ന ആദ്യ ബോളിവുഡ് താരം

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് ബോളിവുഡ് നടിയും സംവിധായികയുമായ പൂജാ ഭട്ട്. ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരുന്ന ബോളിവുഡില്‍ നിന്നുള്ള ആദ്യത്തെ പ്രമുഖ സെലിബ്രിറ്റിയാണ് പൂജാ ഭട്ട്.

രാഹുല്‍ ഗാന്ധിയോടൊപ്പം അല്‍പനേരം നടന്ന പൂജാ ഭട്ടിനെ സഹയാത്രികര്‍ ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്. പ്രമുഖ സിനിമാ നിര്‍മ്മാതാവ് മഹേഷ് ഭട്ടിന്റെ മകളാണ് പൂജാ ഭട്ട്. സാമൂഹിക പ്രശ്‌നങ്ങളില്‍ സാമൂഹ മാധ്യമങ്ങളിലൂടെ പൂജാ ഭട്ട് പ്രതികരിക്കാറുണ്ട്.

ഭാരത് ജോഡോ യാത്രയുടെ അമ്ബത്തിയാറാം ദിവസമായ ഇന്ന് ബാലനഗര്‍ മെയിന്‍ റോഡില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് യാത്ര കഴിഞ്ഞയാഴ്ച തെലങ്കാനയില്‍ എത്തിയത്.

കഴിഞ്ഞദിവസം നടി പൂനം കൗറും ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്നിരുന്നു. യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പൂനം കൗറിന്റെ കയ്യില്‍ പിടിച്ചതിന്റെ പേരില്‍ വിവാദങ്ങളുമുണ്ടായി.

രാഹുലിനൊപ്പം വേഗത്തില്‍ നടന്ന താരത്തെ മറ്റ് യാത്രികര്‍ കരഘോഷത്തോടെ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി. ഭാരത് ജോഡോ യാത്ര 56ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് സെപ്റ്റംബര്‍ ഏഴിനാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.

പിന്നാലെ കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൂടെയും യാത്ര കടന്നുപോയിരുന്നു. കഴിഞ്ഞയാഴ്ചയാണ് തെലങ്കാനയില്‍ യാത്രയ്ക്ക് തുടക്കമായത്.കേരളത്തിലെ യാത്രയ്ക്ക് ഇടയിലെന്ന പോലെ തെലങ്കാനയിലും ഇടയ്ക്കിടെ രാഹുല്‍ ചില കുസൃതികള്‍ ഒപ്പിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളെയും, സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുപോലെ കുഴയ്ക്കുന്നതാണ് ഇവ.

അതിവേഗ നടത്തം പെട്ടെന്ന് ഗിയര്‍ മാറ്റി ഓട്ടത്തിലേക്ക് വഴിമാറുന്നതാണ് ഇതിലൊന്ന്. യാത്ര തെലങ്കാനയുടെ മണ്ണില്‍ പ്രവേശിച്ചതും നടത്തം ഓട്ടത്തിന് വഴിമാറിയിരുന്നു. യാത്രയ്ക്കിടയിലും തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും, മറ്റുള്ളവര്‍ക്ക് ഈ പാഠം പകര്‍ന്നു നല്‍കുന്നതിനും രാഹുല്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.

പുഷ് അപ്പ് അടക്കമുള്ള വ്യായാമ പ്രവര്‍ത്തികള്‍ ഇതിന്റെ ഭാഗമാണ്. യാത്രയ്ക്കിടെ സമൂഹത്തിന്റെ നാനാ വിഭാഗത്തിലുള്ളവരുമായി രാഹുല്‍ കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കും അദ്ദേഹം സമയം കണ്ടെത്തുന്നു. യാത്രയുടെ മുഖ്യ ആകര്‍ഷണമായ രാഹുലിനെ ഒരു നോക്കു കാണുന്നതിനായി ആയിരങ്ങളാണ് എത്തിച്ചേരുന്നത്.

പലവിഷയങ്ങളിലും പൂജ ഭട്ട് അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ഡാഡി എന്ന ചിത്രത്തിലൂടെ 1989ലാണ് പൂജ ഭട്ട് സിനിമാമേഖലയിലേയ്ക്ക് എത്തിയത്. ‘ദില്‍ ഹേ കി മാന്‍താ നഹീ’, ‘സഡക്ക്’, ‘ഫിര്‍ തേരി കഹാനി യാദ് ആയി’ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ‘തമന്ന’, ‘സുര്‍’, ‘പാപ്’, ‘ഹോളിഡേ’ എന്നീ സിനിമകള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular