Friday, May 17, 2024
HomeAsiaഇന്ത്യയുമായി വ്യാപാരം നടത്താൻ ഇറാൻ വഴി ഇടനാഴി ; നിര്‍ണ്ണായക നീക്കവുമായി കസാക്കിസ്ഥാനും , തുര്‍ക്ക്മെനിസ്ഥാനും...

ഇന്ത്യയുമായി വ്യാപാരം നടത്താൻ ഇറാൻ വഴി ഇടനാഴി ; നിര്‍ണ്ണായക നീക്കവുമായി കസാക്കിസ്ഥാനും , തുര്‍ക്ക്മെനിസ്ഥാനും , അഫ്ഗാനിസ്ഥാനും

ന്യൂഡല്‍ഹി : വികസിത രാഷ്‌ട്രമായി മാറാനുള്ള പാതയില്‍ ഇന്ത്യ തുടർച്ചയായി മുന്നേറുകയാണ്. പല രാജ്യങ്ങളും ഇന്ത്യയുമായി വ്യാപാരം നടത്താൻ ആഗ്രഹിക്കുന്നു.

ഇപ്പോഴിതാ ഇന്ത്യയുമായുള്ള വ്യാപാരത്തിനായി പുതിയ ഗതാഗത ഇടനാഴി തുറക്കാനുള്ള ശ്രമത്തിലാണ് കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ , അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങള്‍ .

കാബൂളില്‍ നടന്ന ഈ യോഗത്തില്‍ കസാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി സെറിക് ജുമാംഗറിൻ, തുർക്ക്മെനിസ്ഥാന്റെ ട്രാൻസ്പോർട്ട് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഏജൻസി ഡയറക്ടർ ജനറല്‍ കമ്മത്ഖാൻ ചകയേവ്, അഫ്ഗാൻ വാണിജ്യ-വ്യവസായ മന്ത്രി നൂറുദ്ദീൻ അസീസി എന്നിവർ പങ്കെടുത്തു. ഇന്ത്യയുമായുള്ള ഗതാഗത ഇടനാഴിക്ക് മൂന്ന് രാജ്യങ്ങളും സമ്മതം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുമായി വ്യാപാരം നടത്താനുള്ള ആഗ്രഹം യോഗത്തില്‍ കസാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി സെറിക് ജുമാംഗറിൻ വ്യക്തമാക്കുകയും ചെയ്തു .

ഇറാനിലെ ചബഹാർ തുറമുഖത്തിലൂടെയാകും ഈ ഇടനാഴി സാധ്യമാകുക . കസാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ അഭിപ്രായത്തില്‍, ഇത് തുർക്ക്മെനിസ്ഥാന്റെ അടിസ്ഥാന സൗകര്യങ്ങളും ബൈനു-അക്തൗ-ബൊലാഷാക്കിലെ അവരുടെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനും സഹായിക്കും.

റഷ്യ, ബെലാറസ് എന്നിവിടങ്ങളില്‍ നിന്ന് കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ വഴി അഫ്ഗാനിസ്ഥാൻ, ഇന്ത്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു പ്രധാന പാതയായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത് . ചർച്ചകള്‍ക്ക് ശേഷം, തങ്ങള്‍ക്കിടയില്‍ ഇതിനകം അംഗീകരിച്ച കരാറുകള്‍ നടപ്പിലാക്കാൻ ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും ഈ രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular