Friday, May 17, 2024
HomeIndiaകുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ച ഇന്ത്യക്കാരനു തടവു ശിക്ഷ

കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ച ഇന്ത്യക്കാരനു തടവു ശിക്ഷ

കുട്ടികളുടെ അശ്‌ളീല ചിത്രങ്ങളും വിഡിയോയും മറ്റും ഇന്റർനെറ്റിൽ സ്വീകരിക്കുകയും പ്രചരിപ്പിക്കയും ചെയ്ത  കുറ്റത്തിനു ഇന്ത്യൻ വംശജനായ സമീർ ചന്ദുലാൽ പട്ടേലിനെ (30) അയോവയിൽ 17 വർഷത്തിലേറെ തടവിനു ശിക്ഷിച്ചു. 210 മാസത്തേക്കാണ് ജയിലിൽ കിടക്കേണ്ടതെന്നു അയോവ സതേൺ ഡിസ്‌ട്രിക്‌ട് യുഎസ് അറ്റോണി ഓഫീസ് പറഞ്ഞു. പിന്നെ അഞ്ചു വർഷം മേൽനോട്ടത്തിൽ പുറത്തിറങ്ങാം.

ഒരു പക്ഷെ ജയിലിൽ നിന്നിറങ്ങിയാൽ നാടു കടത്താനും സാധ്യതയുണ്ട്.

ഇന്റർനെറ്റിൽ ലഭിച്ച ഒരു താക്കീതിൽ നിന്നാണ് അയോവ സിറ്റിയിൽ ജീവിക്കുന്ന പട്ടേലിന്റെ ഈ പ്രവർത്തനം കണ്ടെത്തിയത്.  അയാളുടെ പക്കൽ 18,000 ചിത്രങ്ങളും 14,000 വിഡിയോകളും ഉണ്ടായിരുന്നു. 2016 നും 2021 നും ഇടയിൽ ശേഖരിച്ചതായിരുന്നു അവ.

2022 ജൂൺ 17 നു പട്ടേൽ കുറ്റം സമ്മതിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular