Friday, May 17, 2024
HomeGulfപ്രതീക്ഷ കുവൈത്ത് 'ഓണനിലാവ്'ഫ്ലെയര്‍ പ്രകാശനം

പ്രതീക്ഷ കുവൈത്ത് ‘ഓണനിലാവ്’ഫ്ലെയര്‍ പ്രകാശനം

കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ കുവൈത്തിന്റെ ഓണനിലാവ് – 2022 ഫ്ലെയര്‍ ജനറല്‍ കണ്‍വീനര്‍ ബൈജു, അബ്ബാസിയ യൂനിറ്റ് കണ്‍വീനര്‍ സുരേഷ് കുമാറിന് കൈമാറി പ്രകാശനം ചെയ്തു.പ്രസിഡന്റ് ബിജു പാലോട് അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി മനോജ് കോന്നി, ജനറല്‍ സെക്രട്ടറി ജ്യോതി പാര്‍വതി, പ്രോഗ്രാം ജോയിന്‍ കണ്‍വീനര്‍ വിജോ പി. തോമസ്, യൂനിറ്റ് സെക്രട്ടറിമാരായ സി. ജോയ് തോമസ്, ആര്യ, സുനില്‍ കൃഷ്ണ, പ്രീതി ജോണ്‍, ചിന്നു റോയ്, ഉഷ കുഞ്ഞുമോന്‍, സീന എന്നിവര്‍ പങ്കെടുത്തു. ട്രഷറര്‍ ബിനോയി നന്ദി പറഞ്ഞു.

നവംബര്‍ 25ന് അബ്ബാസിയ ആര്‍ട്ട് സര്‍ക്കിളില്‍ നടക്കുന്ന ഓണനിലാവില്‍ വിസ്മയ മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനമേള, മജീഷ്യന്‍ വിനോദ് ടച്ച്‌ റിവറിന്റെ മാജിക് ഷോ, ജഡായു ബീറ്റ്സ്, പൊലിക കുവൈത്ത് കലാസമിതികളുടെ നാടന്‍ പാട്ട്, സ്മൃതി ആര്‍ട്സ് അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം, മുദ്ര നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ ഉണ്ടായിരിക്കും. ഓണസദ്യ, പുലികളി, ചെണ്ടമേളം എന്നിവയും ഉണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular