Friday, May 17, 2024
HomeGulfപ്രവാസിക്ഷേമ പെന്‍ഷന്‍തുക വര്‍ധന അപര്യാപ്തം -കെ.എം.സി.സി

പ്രവാസിക്ഷേമ പെന്‍ഷന്‍തുക വര്‍ധന അപര്യാപ്തം -കെ.എം.സി.സി

ദുബൈ: പ്രവാസി പെന്‍ഷന്‍ തുക വര്‍ധന അപര്യാപ്ത്മാണെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി. പ്രവാസിക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് കെ.എം.സി.സി സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു.

ഇത് പരിഗണിച്ച്‌ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതായി നോര്‍ക്ക വകുപ്പ് അഡീഷനല്‍ സെക്രട്ടറി അറിയിച്ചിരുന്നുവെങ്കിലും നാമമാത്രമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. പ്രവാസി ക്ഷേമത്തിനായി നിരവധി ആവശ്യങ്ങളുന്നയിച്ച്‌ കേരള നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിക്ക് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫ്‌ മുഖാന്തരമാണ് നിവേദനം നല്‍കിയത്. പുതുക്കിയ പെന്‍ഷന്‍ പ്രകാരം വിവിധ കാറ്റഗറിയിലായി 3000- 3500 രൂപ മാത്രമാണ് ലഭിക്കുക. ചുരുങ്ങിയത് 8000 രൂപയെങ്കിലുമായി വര്‍ധിപ്പിക്കണമെന്നാണ് കെ.എം.സി.സിയുടെ ആവശ്യം.

അബൂഹൈല്‍ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ജില്ല ട്രഷറര്‍ ഹനീഫ് ടി.ആര്‍. മേല്‍പറമ്ബ്, ഓര്‍ഗനൈസിങ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍, ജില്ല വൈസ് പ്രസിഡന്‍റുമാരായ റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച്‌. നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, റാഫി പള്ളിപ്പുറം, ജില്ല സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാനിച്ചേരി, ഫൈസല്‍ മൊഹ്സിന്‍ തളങ്കര, കെ.പി. അബ്ബാസ് കളനാട് തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് ഹാജി കല്ലിങ്കാല്‍ പ്രാര്‍ഥനയും സെക്രട്ടറി അഷ്‌റഫ് പാവൂര്‍ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular