Monday, May 20, 2024
HomeKeralaവായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ മധ്യവയസ്ക അറസ്റ്റില്‍

വായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ മധ്യവയസ്ക അറസ്റ്റില്‍

തൃശ്ശൂര്‍: വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ മധ്യവയസ്ക അറസ്റ്റില്‍.

തട്ടിപ്പിന് ഇരയായവരുടെ പരാതിയെത്തുടര്‍ന്ന് കാരമുക്ക് ചിറകാപ്പ് മണലൂര്‍ റോഡില്‍ താഴത്ത് വീട്ടില്‍ ശ്രീദേവിയെ (46) അന്തിക്കാട് എസ്.ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണങ്ങളും വാങ്ങി ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ബാങ്കുമായും നല്ല ബന്ധമുണ്ടെന്നും രാഷ്ട്രീയ സ്വാധീനമുണ്ടെന്നും വിശ്വസിപ്പിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ കബളിപ്പിച്ച്‌ വന്‍തുക കൈക്കലാക്കിയത്. വായ്പ കിട്ടാതെ വന്നതോടെയാണ് ഇവര്‍ക്കെതിരെ വഞ്ചിതരായവര്‍ പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular