Sunday, May 19, 2024
HomeIndiaയുവതിയുടെ ഹാള്‍ടിക്കറ്റില്‍ ഉദ്യോഗാര്‍ത്ഥിയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രം; അന്വേഷണം

യുവതിയുടെ ഹാള്‍ടിക്കറ്റില്‍ ഉദ്യോഗാര്‍ത്ഥിയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രം; അന്വേഷണം

ബംഗളൂരു: അദ്ധ്യാപന നിയമനത്തിനായുള്ള പരീക്ഷയ്ക്ക് യുവതിയ്ക്ക് ലഭിച്ച ഹാള്‍ടിക്കറ്റിലെ ഫോട്ടോ നടി സണ്ണി ലിയോണിന്റേതെന്ന് പരാതി.

കര്‍ണാടക അദ്ധ്യാപക റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് വീഴ്ച നടന്നത്. ഹാള്‍ടിക്കറ്റിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തിന് പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കര്‍ണാടക കോണ്‍ഗ്രസിന്റെ സമൂഹമാദ്ധ്യമ ചെയര്‍പേഴ്‌സണ്‍ ബി ആര്‍ നായിഡു രംഗത്തെത്തി. പരീക്ഷാ ഹാള്‍ടിക്കറ്റില്‍ ഉദ്യോഗാ‌ര്‍ത്ഥിയ്ക്ക് പകരമായി സംസ്ഥാന വകുപ്പ് നീലച്ചിത്ര നടിയായ സണ്ണി ലിയോണിന്റെ ചിത്രം അച്ചടിച്ചുവെന്ന് നായിഡു ആരോപിച്ചു. നിയമസഭയ്ക്കുള്ളില്‍ നീലചിത്രങ്ങള്‍ കണ്ട പാര്‍ട്ടിയില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാകുമെന്നും അദ്ദേഹം പരിഹസിച്ചു. ഹാള്‍ടിക്കറ്റിന്റെ ചിത്രമടക്കമാണ് നായിഡു ട്വീറ്റ് ചെയ്തത്.

അതേസമയം, ഉദ്യോഗാര്‍ത്ഥിയാണ് ഹാള്‍ടിക്കറ്റിന്റെ ഫോട്ടോ അപ്പ്‌ലോഡ് ചെയ്യുന്നതെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബി സി നാഗേഷിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഫയലില്‍ അറ്റാച്ച്‌ ചെയ്യുന്ന ഫോട്ടോയാണ് സിസ്റ്റം സ്വീകരിക്കുന്നത്. ഹാള്‍ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ഫോട്ടോ കൊടുത്തോയെന്ന് ഉദ്യോഗാര്‍ത്ഥിയോട് ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ സുഹൃത്താണ് ഹാള്‍ടിക്കറ്റിലെ വിവരങ്ങള്‍ നല്‍കിയതെന്ന് യുവതി വെളിപ്പെടുത്തിയതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചതിന് ശേഷം എഫ് ഐ ആര്‍ ഫയല്‍ ചെയ്യുമെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular