Wednesday, May 8, 2024
HomeIndiaസുപ്രീം കോടതിയുടെ 50-ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് ചുമതലയേറ്റു

സുപ്രീം കോടതിയുടെ 50-ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് ചുമതലയേറ്റു

ന്യൂഡല്‍ഹി: ഡി.വൈ.ചന്ദ്രചൂഡ് സുപ്രീം കോടതിയുടെ 50-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇന്നലെ യു.യു.ലളിത് വിരമിച്ചിരുന്നു.

യു.യു.ലളിതിന് പിന്‍ഗാമിയായാണ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസ് പദവിയിലേക്ക് എത്തുന്നത്. ചീഫ് ജസ്റ്റിസ് പദവിയില്‍ അദ്ദേഹത്തിന് രണ്ടു വര്‍ഷം ലഭിക്കും. 2024 നവംബര്‍ 10നാണ് അദ്ദേഹം വിരമിക്കുക.

ഏറ്റവും കൂടുതല്‍ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ് ഡി.വൈ.ചന്ദ്രചൂഡ്. ഏഴു വര്‍ഷമാണ് വൈ.വി.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത്.

അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ.ചന്ദ്രചൂഡ്, 2016 മേയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2000 മാര്‍ച്ച്‌ 29 മുതല്‍ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. അതിനു മുന്‍പ് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular