Friday, May 3, 2024
HomeKeralaവില്‍പ്പനയ്ക്കായി തൂക്കിയിട്ട മാംസം തെരുവുനായ്ക്കള്‍ തിന്നുന്ന വീഡിയോ പുറത്ത്; കട അടപ്പിച്ചു

വില്‍പ്പനയ്ക്കായി തൂക്കിയിട്ട മാംസം തെരുവുനായ്ക്കള്‍ തിന്നുന്ന വീഡിയോ പുറത്ത്; കട അടപ്പിച്ചു

തൃശ്ശൂര്‍: വില്‍പ്പനയ്ക്കായി തൂക്കിയിട്ട മാംസം തെരുവുനായ്ക്കള്‍ തിന്നുന്ന വീഡിയോ നാട്ടില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് ഇടപെട്ട് കട അടപ്പിച്ചു.
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് ഇറച്ചിക്കടയില്‍ നിന്നുള്ള ദൃശ്യം പ്രചരിപ്പിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് ,പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി ഇറച്ചിവില്‍പ്പന തടഞ്ഞു. മറ്റിടങ്ങളിലേക്ക് വില്‍ക്കാന്‍ കൊണ്ടുപോയ മാംസം തിരിച്ചുകൊണ്ടുവന്ന് കുഴിച്ചു മൂടുകയും ചെയ്തു.

വില്‍പ്പനശാലയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയാണ് പഞ്ചായത്ത് സ്ഥാപനം അടപ്പിച്ചത്. കോടാലി ടാക്‌സി സ്റ്റാന്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന റസാഖിന്റേതാണ് സ്ഥാപനമാണ് അടപ്പിച്ചത്.

ശനിയാഴ്ച രാത്രി സിനിമ കഴിഞ്ഞ് പോയവരാണ് നായകള്‍ ഇറച്ചി തിന്നുന്ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയത്. ഡി.വൈ.എഫ്.ഐ. വെള്ളിക്കുളങ്ങര മേഖലാ കമ്മിറ്റിക്ക് വീഡിയോ അയച്ച്‌ കൊടുക്കുകയും ഇവര്‍ പഞ്ചായത്ത് പ്രസിഡന്റിനും പോലീസിനും കൈമാറുകയുമായിരുന്നു. പ്രവര്‍ത്തകര്‍ സ്ഥലത്ത് കൊടിയും സ്ഥാപിച്ചു. പലവട്ടം പരാതി നല്‍കിയിട്ടും ഗുണമുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് തെളിവ് സഹിതം ഇടപെട്ടതെന്ന് ഡി.വൈ.എഫ്.ഐ. ഭാരവാഹികള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular