Friday, May 17, 2024
HomeIndiaസേവിംഗ്സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ട്, എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുമ്ബോള്‍ ഏത് തിരഞ്ഞെടുക്കണം? അറിയാം വ്യത്യാസങ്ങള്‍

സേവിംഗ്സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ട്, എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുമ്ബോള്‍ ഏത് തിരഞ്ഞെടുക്കണം? അറിയാം വ്യത്യാസങ്ങള്‍

ന്യൂഡെല്‍ഹി: എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുമ്ബോഴെല്ലാം, സ്ക്രീനില്‍ അക്കൗണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കാണാം.
സേവിംഗ്സ് അക്കൗണ്ട് (Savings Account) അല്ലെങ്കില്‍ കറന്റ് അക്കൗണ്ട് (Current Account) തിരഞ്ഞെടുക്കാനാണ് ആവശ്യപ്പെടുന്നത്. രണ്ടില്‍ ഏത് തിരഞ്ഞെടുത്താലും പണം ലഭിക്കുമെങ്കിലും ഈ രണ്ട് അക്കൗണ്ടുകളും തമ്മിലുള്ള വ്യത്യാസം മിക്കവർക്കും അറിയില്ല. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഇതാ.
സേവിംസ് അക്കൗണ്ട്:

* പേര് സൂചിപ്പിക്കുന്നതുപോലെ, പണം സൂക്ഷിക്കാനും ലാഭം (പലിശ) നേടാനുമുള്ള അക്കൗണ്ടാണ് സേവിംഗ്സ് അക്കൗണ്ട്.
* സാധാരണക്കാർക്കും വിദ്യാർത്ഥികള്‍ക്കും അനുയോജ്യം.
* നിങ്ങള്‍ നിക്ഷേപിക്കുന്ന പണത്തിന് സാധാരണയായി പലിശ ലഭിക്കും. പലിശ നിരക്ക് ബാങ്കിനെ ആശ്രയിച്ചിരിക്കും.
* ഒരു ദിവസം നടത്താവുന്ന ഇടപാടുകളുടെ എണ്ണത്തിന് പരിധി ഉണ്ടായേക്കാം.
* വലിയ തുകകള്‍ പിൻവലിക്കുന്നതിന് ചിലപ്പോള്‍ ബാങ്കിനെ അറിയിക്കേണ്ടി വന്നേക്കാം.

കറന്റ് അക്കൗണ്ട്:

* ബിസിനസ് സ്ഥാപനങ്ങള്‍ക്കും വ്യാപാരികള്‍ക്കും അനുയോജ്യമായ അക്കൗണ്ടാണ് കറന്റ് അക്കൗണ്ട്.
* നിരന്തര ഇടപാടുകള്‍ക്കാണ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നത്.
* സാധാരണയായി പലിശ ലഭിക്കില്ല.
* ഇടപാടുകളുടെ എണ്ണത്തിന് പരിധി ഇല്ല.
* വലിയ തുകകള്‍ പിൻവലിക്കുന്നതിന് പരിധികള്‍ കുറവാണ്.

എതാണ് നിങ്ങള്‍ക്ക് അനുയോജ്യം?

പണം സൂക്ഷിക്കാനും ചെറിയ ഇടപാടുകള്‍ നടത്താനും ആഗ്രഹിക്കുന്നുവെങ്കില്‍ സേവിംഗ്സ് അക്കൗണ്ട് തിരഞ്ഞെടുക്കുക. നിങ്ങള്‍ ഒരു ബിസിനസ് നടത്തുകയാണെങ്കില്‍, നിരന്തര ഇടപാടുകള്‍ നടത്തേണ്ടതുണ്ടെങ്കില്‍ കറന്റ് അക്കൗണ്ട് തിരഞ്ഞെടുക്കുക. എടിഎമ്മില്‍ നിന്ന് പണം ഇടപാടുകള്‍ നടത്തുന്നതിന് മുമ്ബ് ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുകയും നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായ അക്കൗണ്ട് തിരഞ്ഞെടുക്കുകയും ചെയ്യുന്നത് നല്ലതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular