Sunday, May 19, 2024
HomeUSAജോർജിയയിൽ മുസ്ലിം വനിത സ്റ്റേറ്റ് സെനറ്റിലേക്ക്

ജോർജിയയിൽ മുസ്ലിം വനിത സ്റ്റേറ്റ് സെനറ്റിലേക്ക്

പോർക്കള സംസ്‌ഥാനമായ ജോർജിയയിൽ ദക്ഷിണേഷ്യൻ അമേരിക്കൻ മുസ്ലിം വനിത തിരഞ്ഞെടുപ്പു വിജയത്തിന്റെ പുത്തൻ അദ്ധ്യായം എഴുതി. ബംഗ്ളാദേശിൽ നിന്നു മാതാപിതാക്കളോടൊപ്പം കുടിയേറ്റക്കാരിയായി എത്തിയ നബില ഇസ്ലാം (30) ജോർജിയയിലെ ഏഴാം ഡിസ്ട്രിക്ടിൽ നിന്നു സ്റ്റേറ്റ് സെനറ്റിലേക്കു തിരഞ്ഞടുക്കപ്പെട്ടു.

ഡെമോക്രാറ്റ് ഇസ്ലാം 52.8% വോട്ട് നേടിയപ്പോൾ റിപ്പബ്ലിക്കൻ ജോഷ് മക്കായ് 47.2% ആണ് നേടിയത്. പ്രമുഖ പുരോഗമന സംഘടനകളായ എമിലിസ് ലിസ്റ്റ്, നറൽ, പ്രൊ-ചോയ്‌സ് ജോർജിയ, ഏഷ്യൻ അമേരിക്കൻ അഡ്വക്കസി ഫണ്ട് എന്നിവയൊക്കെ അവരെ പിന്തുണച്ചിരുന്നു.

 ഇസ്ലാം ട്വീറ്റ് ചെയ്തു: “കനത്ത വെല്ലുവിളിയുള്ള വർഷത്തിൽ ഞങ്ങൾ 53% വോട്ട് നേടി. ഈ ഭൂരിപക്ഷം ഞങ്ങളുടെ മികച്ച, കഠിനാധ്വാനം ചെയ്ത വളന്റിയർമാർ നേടിയതാണ്.

“ഞങ്ങൾ ശക്തമായ പ്രചാരണം നടത്തി. എന്നിൽ വിശ്വാസം അർപ്പിച്ച വോട്ടർമാരോട് നന്ദി പറയുന്നു.”

ചെറുകിട ബിസിനസ് നടത്തുന്ന ഇസ്ലാം 2016 മുതൽ സജീവ രാഷ്ട്രീയത്തിലുണ്ട്. 2016 ൽ ഹിലരി ക്ലിന്റൺ പ്രസിഡന്റ് സ്‌ഥാനത്തേക്കു മത്സരിച്ചപ്പോൾ അവർ പ്രചാരണത്തിൽ ഉഷാറായിരുന്നു. ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റിയിൽ 2018 സ്ഥാനാർഥിലേക്കുള്ള ധനസമാഹരണം നടത്തി.

അറ്റ്ലാന്റ യംഗ് ഡെമോക്രാറ്റ്സ് ഇസ്‌ലാമിനു 2016ൽ ഫ്യൂച്ചർ ഈസ് ബ്ലൂ അവാർഡ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular