Saturday, May 18, 2024
HomeIndiaറഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി; ജി 7 രാജ്യങ്ങളുടെ ഭീഷണി കാര്യമാക്കുന്നില്ലെന്ന് ഇന്ത്യ

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി; ജി 7 രാജ്യങ്ങളുടെ ഭീഷണി കാര്യമാക്കുന്നില്ലെന്ന് ഇന്ത്യ

നോയിഡ: റഷ്യന്‍ എണ്ണക്ക് വിലപരിധി നിശ്ചയിക്കുമെന്ന ജി 7 രാജ്യങ്ങളുടെ ഭീഷണി കാര്യമാക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി.

എന്താണ് നടക്കുന്നതെന്ന് അപ്പോള്‍ കാണാം. മോദി സര്‍ക്കാറിന് ഒരു സമ്മര്‍ദവുമില്ല. ഞങ്ങള്‍ക്ക് ഭയമോ ആശങ്കയോ ഇല്ല. റഷ്യന്‍ എണ്ണയുടെ വിതരണത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ വിപണി തന്നെ അത് പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ അഞ്ച് മുതല്‍ റഷ്യന്‍ എണ്ണക്ക് വില പരിധി നിശ്ചയിക്കുമെന്ന് ജി 7 രാജ്യങ്ങളുടെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ഹര്‍ദീപ് സിങ് പുരി മറുപടി നല്‍കിയത്. ലോക എല്‍.പി.ജി വാരത്തോട് അനുബന്ധിച്ച്‌ ഗ്രേറ്റര്‍ നോയിഡയില്‍ നടത്തിയ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

റഷ്യയുടെ എണ്ണയില്‍ നിന്നുളള വരുമാനം കുറക്കുന്നതിനാണ് വിലപരിധി നിശ്ചയിക്കുമെന്ന് ജി7 രാജ്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍, ജി 7 രാജ്യങ്ങളുടെ വിലപരിധി അംഗീകരിക്കുന്നവര്‍ക്ക് എണ്ണ നല്‍കില്ലെന്നാണ് റഷ്യയുടെ ഭീഷണി. നേരത്തെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് പല രാജ്യങ്ങളും റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നത് നിര്‍ത്തിയെങ്കിലും ഇന്ത്യ കുറഞ്ഞ വിലക്ക് രാജ്യത്ത് നിന്ന് പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതി നടത്തുന്നത് തുടര്‍ന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular