Friday, May 3, 2024
HomeKerala'തൊണ്ടവേദന ' മുഖ്യമന്ത്രി വിഴിഞ്ഞം സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ കാരണം പറഞ്ഞ് ധനമന്ത്രി.

‘തൊണ്ടവേദന ‘ മുഖ്യമന്ത്രി വിഴിഞ്ഞം സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ കാരണം പറഞ്ഞ് ധനമന്ത്രി.

വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി മസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹമെത്തിയില്‍ വിഴിഞ്ഞം സമരം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നിക്കുമ്പോല്‍ മുഖ്യമന്ത്രി സെമിനാറില്‍ നിന്നും വിട്ടു നിന്നത് ചര്‍ച്ചയായതോടെയാണ് ധനമന്ത്രിയുടെ വിശദീകരണം.

ശശി തരൂരും പരിപാടിയില്‍ പങ്കെടുത്തില്ല. ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്നായിരുന്നു ശശി തരൂരിന്റെ ഓഫീസ് നല്‍കി വിശദീകരണം. സമരം സംഘര്‍ഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിച്ചത്.

പദ്ധതിക്കെതിരെ ജനരോഷം രൂക്ഷമാകുമ്പോള്‍ വ്യാപകമായ പ്രചാരണ പരിപാടികല്‍ നടത്താനാണ് സര്‍ക്കാരിന്റെയും സീ പോര്‍ട്ട് കമ്പനിയുടേയും നീക്കം.

cm not participated vizhinjam special seminar

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular