Friday, May 3, 2024
HomeKeralaവിഴിഞ്ഞം സംഘര്‍ഷം: സംസ്ഥാനത്താകെ പോലീസിന് ജാഗ്രതാ നിര്‍ദേശം

വിഴിഞ്ഞം സംഘര്‍ഷം: സംസ്ഥാനത്താകെ പോലീസിന് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: വിഴിഞ്ഞം  സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ  പോലീസിന് ജാഗ്രതാ  നിര്‍ദേശം.

തീരദേശ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ജാഗ്രത ശക്തമാക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍ നിര്‍ദേശം നല്‍കി. വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന് നേരെ അക്രമമുണ്ടായ പശ്ചാത്തലത്തിലാണ് നിര്‍ദേശം. കലാപസമാനമായ സാഹചര്യം നേരിടാന്‍ സജ്ജമാവാനാണ് സേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.

വിഴിഞ്ഞത്ത് വരും ദിവസങ്ങളിലും പ്രതിഷേധങ്ങളും ആക്രമണങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് രഹസ്യ അന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ പൊലീസിനെ പ്രദേശത്ത് വിന്യസിക്കണമെന്നും നിര്‍ദേശമുണ്ട്.

റേഞ്ച് ഡിഐജിമാര്‍ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തണം. കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ അവധി വേണ്ടവര്‍ ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടണം. അക്രമ സാധ്യത കണക്കിലെടുത്ത് സ്പെഷല്‍ ബ്രാഞ്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കണം, നിര്‍ദേശത്തില്‍ പറയുന്നു.

 വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍. നിശാന്തിനിയാണ് സ്പെഷല്‍ ഓഫീസര്‍. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular