Friday, May 3, 2024
HomeIndiaശത്രു ഡ്രോണുകള്‍ തകര്‍ക്കാന്‍ അതിര്‍ത്തിയില്‍ വരുന്നൂ ബ്ലാക്ക് കൈറ്റ്!

ശത്രു ഡ്രോണുകള്‍ തകര്‍ക്കാന്‍ അതിര്‍ത്തിയില്‍ വരുന്നൂ ബ്ലാക്ക് കൈറ്റ്!

ഡെഹ്‌റാഡൂണ്‍: അതിര്‍ത്തി കാക്കാന്‍ വരുന്നൂ ചക്കി പരുന്ത് എന്ന് മലയാളത്തില്‍ പറയുന്ന ബ്ലാക്ക് കൈറ്റുകള്‍.

ശത്രു ഡ്രോണുകളെ തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പരിശീലനം ലഭിച്ച പക്ഷികളാണിവ.

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്ന ഡ്രോണുകളെ ലക്ഷ്യമിട്ടാണ് ചക്കി പരുന്തുകള്‍ക്ക് സൈന്യം പരിശീലനം നല്‍കുന്നത്. ഉത്തരാഖണ്ഡിലെ ഔലി മിലിട്ടറി സ്റ്റേഷനില്‍ നടക്കുന്ന ഇന്ത്യ – യുഎസ് സംയുക്ത സൈനിക അഭ്യാസമായ ‘യുദ്ധ് അഭ്യാസിലാണ്’ ഇന്ത്യന്‍ സൈന്യത്തിന് സഹായകമായ പക്ഷിയുടെയും പട്ടിയുടെയും കഴിവുകള്‍ പരീക്ഷിച്ചത്. ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് കഷ്ടിച്ച്‌ 100 കിലോമീറ്റര്‍ അകലെയാണ് സൈനിക അഭ്യാസം.

ഇന്ത്യയുടെ വടക്കന്‍, പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിരീക്ഷണത്തിനായി മീററ്റ് ആസ്ഥാനമായുള്ള റിമൗണ്ട് വെറ്ററിനറി കോര്‍പ്‌സ് സെന്ററിലാണ് സൈന്യം പരുന്തുകള്‍ക്കും പട്ടികള്‍ക്കും പരിശീലനം നല്‍കുന്നത്. കാലില്‍ ഘടിപ്പിച്ച നിരീക്ഷണ ക്യാമറയും ജിയോ പൊസിഷനിംഗ് സിസ്റ്റം ട്രാക്കറുമയാണ് ബ്ലാക്ക് കൈറ്റുകളെ സൈന്യം സജ്ജീകരിച്ചിരിക്കുന്നത്.

പരിശീലന സമയത്ത് പരുന്തിനെ പരീക്ഷിക്കാനായി ഒരു ക്വാഡ്കോപ്റ്റര്‍ സൈന്യം അയച്ചു. പിന്നാലെ സൈന്യം തുറന്നുവിട്ട പരുന്ത് ഇതിന്റെ മുകളില്‍ പറന്ന് അവയെ ആക്രമിച്ച്‌ വീഴ്ത്തി. ഇത്തരത്തില്‍ ശത്രു ഡ്രോണുകളെ വീഴ്ത്താന്‍ പരിശീലനം നല്‍കിയ ഈ പരുന്തുകള്‍ക്ക് സാധിക്കും എന്നാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്.

നിരീക്ഷണത്തിനായി പരുന്തുകളെ ഉപയോഗിക്കാനുള്ള പദ്ധതി പരീക്ഷണ ഘട്ടത്തിലാണ്. നിരവധി യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും പക്ഷികളെ നിരീക്ഷണത്തിനും, ശത്രു നിരീക്ഷണ സംവിധാനങ്ങള്‍ തടസ്സപ്പെടുത്താനും ഉപയോഗിക്കുന്നുണ്ട്. നമ്മുക്കും അത് വിജയകരമായി സാധിക്കുമെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഡ്രോണുകള്‍, നുഴഞ്ഞുകയറ്റക്കാര്‍ എന്നിവയെ നിരീക്ഷിക്കാന്‍ പരുന്തുകളെ സൈന്യം വിന്യസിക്കും.

ഇന്ത്യ യുഎസ് സൈനിക അഭ്യാസമായ യുദ്ധ് അഭ്യാസ് 2022ത്തില്‍ പരിശീലനം നേടിയ രണ്ട് പരുന്തുകളെയാണ് സൈന്യം വിന്യസിച്ചിട്ടുള്ളത്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട പട്ടികളാണ് സൈന്യം അതിര്‍ത്തി നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്. പറക്കുന്ന വസ്തുവിനെ കുറിച്ച്‌ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കുന്ന തരത്തില്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular