Friday, April 26, 2024
HomeUSAബിൽ ക്ലിന്റണു കോവിഡ്, രോഗലക്ഷണങ്ങൾ പരിമിതമെന്നു മുൻ പ്രസിഡന്റ്

ബിൽ ക്ലിന്റണു കോവിഡ്, രോഗലക്ഷണങ്ങൾ പരിമിതമെന്നു മുൻ പ്രസിഡന്റ്

മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണു കോവിഡ്. രോഗലക്ഷണങ്ങൾ തീവ്രമല്ലെന്നു ക്ലിന്റൺ (76) അറിയിച്ചു.

“എനിക്കു പരിശോധനയിൽ കോവിഡ് കണ്ടെത്തി,” ക്ലിന്റൺ ബുധനാഴ്ച രാത്രി ട്വീറ്റ് ചെയ്തു. “എനിക്കു മിതമായ രോഗലക്ഷണങ്ങൾ മാത്രമേയുള്ളൂ. മൊത്തത്തിൽ എന്റെ ആരോഗ്യനിലയിൽ മറ്റു  പ്രശ്നനങ്ങൾ ഒന്നുമില്ല. വീട്ടിൽ തിരക്കിലാണ്.

“വാക്‌സിനേഷനും ബൂസ്റ്റർ ഡോസും എടുത്തിട്ടുണ്ട്. അതു കൊണ്ടാണ് രോഗലക്ഷണങ്ങൾ മിതമായത്. എല്ലാവരോടും കുത്തിവയ്പെടുക്കാൻ ഞാൻ നിർദേശിക്കുന്നു. പ്രത്യേകിച്ചു ശൈത്യകാലം വരുന്നതു കൊണ്ട്.”

പ്രസിഡന്റ് ജോ ബൈഡനും അധികാരത്തിൽ ഇരിക്കെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും കോവിഡ് ബാധിച്ചിരുന്നു. ബരാക് ഒബാമയ്ക്കും ഈ വർഷമാദ്യം മിതമായ ലക്ഷണങ്ങളോടെ കോവിഡ് വന്നു.

കഴിഞ്ഞ ആഴ്ചകളിൽ യുഎസിൽ കോവിഡ് കേസുകളിൽ വർധന ഉണ്ടായി. കൊറോണവൈറസ് വേഷം മാറി വന്നു കൊണ്ടിരിക്കയാണ്. ഒമൈക്രോൺ വകഭേദങ്ങളാണ് ഇപ്പോൾ ഏറ്റവുമധികം കേസുകൾ കൊണ്ടുവരുന്നതെന്നു വിദഗ്‌ധർ പറയുന്നു.

സി ഡി സി കണക്കുകൾ അനുസരിച്ചു, ശരാശരി 300 പേർ ദിവസവും കോവിഡ് മൂലം മരിക്കുന്നുണ്ട്. 3,400 പേർ ആശുപത്രിയിൽ പ്രവേശിക്കുന്നു.

പുതുക്കിയ കോവിഡ് ബൂസ്റ്റർ എടുത്തത് 12% ആളുകൾ മാത്രമാണ്. അഞ്ചിലൊരാൾ എന്ന തോതിലാണ് കുത്തിവയ്പു തന്നെ എടുക്കാത്തവർ.

Bill Clinton has covid with ‘mild symptoms’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular