Monday, May 6, 2024
HomeKeralaവഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി

വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി

ണ്ണൂര്‍: ഇ.പി.ജയരാജന്‍ ബിജെപിയില്‍ പോകുമെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഇ.പിക്കെതിരായ ആക്രമണം സിപിഎമ്മിനെ ലക്ഷ്യംവച്ചാണ്. കൂട്ടുകെട്ടുകളില്‍ ഇ.പി കൂടുതല്‍ ജാഗ്രത കാണിക്കണം. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും എന്നാണ് ചൊല്ല്.

പ്രകാശ് ജാവദേക്കറെ കാണുന്നതിലും സംസാരിക്കുന്നതിലും തെറ്റില്ല. താനും അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ആളെ പറ്റിക്കാന്‍ നടക്കുന്നവരുടെ കൂട്ടുകെട്ട് ഒഴിവാക്കണം.

വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല. അത്തരം ആളുകളുമായുള്ള ബന്ധമോ ലോഹ്യമോ പാടില്ല. ഇക്കാര്യത്തില്‍ ഇ.പി വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേയുള്ള അനുഭവമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular