Monday, May 20, 2024
HomeIndiaഅഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്ത് യുവതികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച മലയാളി ചെന്നൈയില്‍ അറസ്റ്റില്‍

അഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്ത് യുവതികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച മലയാളി ചെന്നൈയില്‍ അറസ്റ്റില്‍

ചെന്നൈ: സിനിമിയിലും സീരിയലിലും അഭിനയിക്കാന്‍ അവസരം വാഗ്ഗദാനം ചെയ്ത് പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച മലയാളി യുവാവ് ചെന്നൈയില്‍ അറസ്റ്റില്‍.

തൃശ്ശൂര്‍ മൂരിയാട് സ്വദേശി കെ. കിരണാണ്(29) അറസ്റ്റിലായത്. അണ്ണാനഗറിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍‌റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിരണിനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ കമ്ബനികളില്‍ നല്ല ശമ്ബളത്തില്‍ ജോലി നല്‍കാമെന്നും ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു.

പൊലീസ് പരിശോധനയില്‍ അവിടെയുണ്ടായിരുന്ന ഒരു വിദേശ വനിത ഉള്‍പ്പെടെ രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തി. കിരണ്‍ ഇടനിലക്കാരനായി നിന്നാണ് പെണ്‍കുട്ടികളെ അപ്പാര്‍ട്ടുമെന്റുകളിലും ബംഗ്ലാവുകളിലും കൊണ്ടുപോയിരുന്നതെന്നും കണ്ടെത്തി.

ജോലിയുടെപേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ യുവതികളെ ചെന്നൈയിലെത്തിച്ച്‌ ഭീഷണിപ്പെടുത്തി പെണ്‍വാണിഭത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ കിരണിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular