Friday, May 10, 2024
HomeKeralaജയിലില്‍ കഴിയുന്ന മകനെ കാണാനെത്തി, 'തീവെട്ടി ബാബു' കുടുങ്ങി

ജയിലില്‍ കഴിയുന്ന മകനെ കാണാനെത്തി, ‘തീവെട്ടി ബാബു’ കുടുങ്ങി

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നും പാലാ പൊലീസിന്‍റെ പിടിയിലായി.
മോഷണക്കേസ്സില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ആറുമാസം മുമ്ബ് പുറത്തിറങ്ങിയ ബാബു വീണ്ടും മോഷണങ്ങള്‍ നടത്തി വരുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
ഭരണങ്ങാനത്ത് കട കുത്തി തുറന്ന് മോഷണം നടത്തിയ കേസിലാണ് കഴിഞ്ഞ ദിവസം ബാബുവിനെ അറസ്റ്റ് ചെയ്തത്.
ഒരു പ്രദേശത്ത് മോഷണം നടത്തിയാലുടന്‍ ജില്ല വിടുന്നതാണ് തീവെട്ടി ബാബുവിന്റെ രീതി എന്നാണ് പൊലീസ് സംഘം പറയുന്നത്.
കയ്യില്‍ കഞ്ചാവ് കൈവശം വെച്ചതിന് നെയ്യാറ്റിന്‍കര ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ എത്തിയ ബാബുവിനെ അന്വേഷണസംഘം സാഹസികമായി പിടികൂടുകയായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലായി നൂറില്‍പ്പരം മോഷണക്കേസ്സുകളില്‍ പ്രതിയാണ് ബാബു.
ഇയാളെ പാലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ളത് അന്വേഷിച്ച്‌ വരികയാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular