Saturday, May 18, 2024
HomeKeralaക്ലിഫ് ഹൗസില്‍ വെടിശബ്ദം; സംഭവം മുഖ്യമന്ത്രി ഉള്ളപ്പോള്‍; അന്വേഷണം ആരംഭിച്ചു

ക്ലിഫ് ഹൗസില്‍ വെടിശബ്ദം; സംഭവം മുഖ്യമന്ത്രി ഉള്ളപ്പോള്‍; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പെട്ടെന്ന് വെടി ശബ്ദമുണ്ടായത് അല്‍പ്പസമയത്തേക്ക് അങ്കലാപ്പ് സൃഷ്ടിച്ചു.ഗാര്‍ഡ് റൂമില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു.

രാവിലെ 9.30 യോടെയാണ് സംഭവം.

പോലീസുകാരന്റെ പക്കല്‍ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്ബറില്‍ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ ഡ്യൂട്ടി മാറുമ്ബോള്‍ പോലീസുകാര്‍ ആയുധങ്ങള്‍ വൃത്തിയാക്കാറുണ്ട്. ഈ രീതിയില്‍ ഒരു ഉദ്യോഗസ്ഥന്‍ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular