Friday, May 17, 2024
HomeIndiaഗുജറാത്തില്‍ കോണ്‍ഗ്രസിന് ആപ്പായത് ആം ആദ്മി

ഗുജറാത്തില്‍ കോണ്‍ഗ്രസിന് ആപ്പായത് ആം ആദ്മി

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ അടിവേരറുത്ത് ബിജെപി വിജയത്തേരോട്ടം നടത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ പതനത്തില്‍ പ്രധാന പങ്കുവഹിച്ചത് ആം ആദ്മിയാണെന്ന് തന്നെ പറയേണ്ടി വരും. കോണ്‍ഗ്രസിന് നഷ്ടമായ 13 ശതമാനം വോട്ട് എങ്ങോട്ട് പോയി എന്നുള്ളതിന്റെ ഉത്തരമാണ് ആം ആദ്മിക്ക് ലഭിച്ച 13 ശതമാനം അധിക വോട്ട്.

നാലിടത്ത് വിജയിച്ച ആം ആദ്മി 35 ഇടങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. മത്സരിച്ച എല്ലാ സ്ഥലങ്ങളിലും ആം ആദ്മി പിടിച്ചെടുത്തത് കോണ്‍ഗ്രസ് വോട്ടുകളായിരുന്നു. ഇങ്ങനെ കോണ്‍ഗ്രസ് വോട്ടുകള്‍ ആം ആദ്മിയിലേയ്ക്ക് ഒഴുകിയെന്നു തന്നെ പറയേണ്ടിവരും.

ഗുജറാത്തില്‍ അഞ്ച് സീറ്റും ഇത്രയധികം വോട്ടും നേടിയത് ദേശീയ രാഷ്ട്രീയത്തില്‍ ആം ആദ്മിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കും. കൂടുതല്‍ സംസ്ഥാനങ്ങളില്‍ പരീക്ഷണത്തിന് ആം ആദ്മി മുതിരും എന്ന കാര്യത്തിലും സംശയമില്ല.

AAP – GUJARATH – CONGRESS

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular