Thursday, May 2, 2024
HomeIndiaഭുപേന്ദ്ര പട്ടേൽ രണ്ടാം വട്ടം ഗുജറാത്ത് മുഖ്യമന്ത്രി; സത്യപ്രതിജ്ഞയ്ക്കു മോദിയും ഷായും എത്തും

ഭുപേന്ദ്ര പട്ടേൽ രണ്ടാം വട്ടം ഗുജറാത്ത് മുഖ്യമന്ത്രി; സത്യപ്രതിജ്ഞയ്ക്കു മോദിയും ഷായും എത്തും

ഗുജറാത്തിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ  ഏഴാം തവണയും അധികാരത്തിലേക്കു എത്തിയ ബി ജെ പി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിനു തന്നെ വീണ്ടും അധികാരം ഏല്പിച്ചു കൊടുക്കുന്നു. ഡിസംബർ 12നു പട്ടേൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സന്നിഹിതരാവും.

ഫലപ്രഖ്യാപനം പൂർത്തിയായില്ലെങ്കിലും വ്യാഴാഴ്ച ഉച്ചതിരിഞ്ഞു മൂന്നു മണിയോടെ ബി ജെ പി മൊത്തമുള്ള 182ൽ 156 സീറ്റിൽ ലീഡ് നേടിയിട്ടുണ്ട്. പ്രഖ്യാപിച്ചതിൽ 11 സീറ്റ് നേടിയിട്ടുമുണ്ട്. 2002 ൽ 127 നേടിയ പാർട്ടി സ്വന്തം റെക്കോഡ് ഇക്കുറി തകർക്കുമെന്ന നിലയാണ്.

നരേന്ദ്ര മോദി മുഖ്യമന്ത്രി ആയതു മുതൽ 27 വർഷമാണ് ബി ജെ പി ഗുജറാത്ത് ഭരിച്ചത്. 2017 ൽ പക്ഷെ കോൺഗ്രസ് അവർക്കു കനത്ത വെല്ലുവിളി ഉയർത്തി. അന്നു 100 സീറ്റിൽ എത്താൻ കഴിയാതെ അവർക്കു ഭരണം ഏൽക്കേണ്ടി വന്നു. പിന്നീട് കോൺഗ്രസിൽ നിന്നു കൂറുമാറ്റം സംഘടിപ്പിച്ചാണ് അടിത്തറ ഉറപ്പിച്ചത്.

ഇക്കുറി അധികാരം പിടിക്കുമെന്ന പ്രഖ്യാപനവുമായി ആദ്യമായി രംഗത്ത് വന്ന ആം ആദ്‌മി പാർട്ടി കോൺഗ്രസിനു പരുക്കേൽപിച്ചു എന്നതു വ്യക്തമാണ്.

മുഖ്യമന്ത്രി പട്ടേൽ ഘട്ട്ലോഡിയ മണ്ഡലത്തിൽ രണ്ടു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടി. ജാംനഗർ നോർത്തിൽ ക്രിക്കറ്റ് തരാം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജ (ചിത്രം) വിജയം കണ്ടു. ഭൂരിപക്ഷം 60,000. കോൺഗ്രസ് വിട്ടു വന്ന പട്ടേൽ സംവരണ സമര നേതാവ് ഹർദിക് പട്ടേൽ വിരംഗാമിൽ 56,215 ഭൂരിപക്ഷത്തിൽ വിജയിച്ചു.

BJP names Bhupenda Patel as Gujarat CM again

ഭുപേന്ദ്ര പട്ടേൽ രണ്ടാം വട്ടം ഗുജറാത്ത് മുഖ്യമന്ത്രി; സത്യപ്രതിജ്ഞയ്ക്കു മോദിയും ഷായും എത്തും   
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular