Saturday, May 18, 2024
HomeIndiaഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ ഉമര്‍ ഖാലിദിന് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്.

ഏഴു ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്.

ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവായിരുന്ന ഉമര്‍ ഖാലിദിനെ 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ചാന്ദ്ബാഗിലെ കല്ലേറു കേസില്‍ ഡല്‍ഹി കര്‍ക്കഡൂമ കോടതി കഴിഞ്ഞാഴ്ച വെറുതെ വിട്ടിരുന്നു. എന്നാല്‍, മറ്റ് കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാനായിരുന്നില്ല.

ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച്‌ 2020 ഏപ്രില്‍ 22നാണ് യു.എ.പി.എ ചുമത്തി കേസെടുത്തത്. ഒന്നിലധികം തവണ ചോദ്യം ചെയ്ത് 2020 സെപ്റ്റംബര്‍ 13ന് ഔദ്യോഗികമായി ഉമറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കലാപ ഗൂഢാലോചന കേസില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍, ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റവും കൊലപാതക ശ്രമവും അടക്കം 18 വകുപ്പുകളാണ് ചുമത്തിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular