Saturday, May 18, 2024
HomeGulfചാന്ദ്രപര്യവേഷണ ദൗത്യം: ലൂണാര്‍ ലാന്‍ഡറില്‍ നിന്നുള്ള ആദ്യ സിഗ്നലുകള്‍ ലഭ്യമായി

ചാന്ദ്രപര്യവേഷണ ദൗത്യം: ലൂണാര്‍ ലാന്‍ഡറില്‍ നിന്നുള്ള ആദ്യ സിഗ്നലുകള്‍ ലഭ്യമായി

ബുദാബി: അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യം റാഷിദ് റോവറിനെ വഹിച്ച്‌ കൊണ്ട് പോകുന്ന Hakuto-R M1 എന്ന ലൂണാര്‍ ലാന്‍ഡറില്‍ നിന്നുള്ള ആദ്യ സിഗ്നലുകള്‍ ഗ്രൗണ്ട് സ്റ്റേഷനില്‍ ലഭിച്ചു.

മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. വിക്ഷേപണത്തിന് ശേഷം റാഷിദ് റോവറിനെ വഹിച്ച്‌ കൊണ്ട് പോകുന്ന ലൂണാര്‍ ലാന്‍ഡര്‍ റോക്കറ്റില്‍ നിന്ന് വിജയകരമായി വേര്‍പിരിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.

ഡിസംബര്‍ 11 നാണ് റാഷിദ് റോവര്‍ വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ കേപ്പ് കാനവേറല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നാണ് റാഷിദ് റോവര്‍ വിജയകരമായി വിക്ഷേപിച്ചത്. ഡിസംബര്‍ 11 ഞായറാഴ്ച, യു എ ഇ സമയം രാവിലെ 11.38-നാണ് റാഷിദ് റോവറിനെ വഹിച്ച്‌ കൊണ്ടുള്ള സ്പേസ്‌എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശി ഹംദാന്‍ ബിന്‍ മുഹമ്മദ്, യു എ ഇ ധനകാര്യ മന്ത്രിയും, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ മക്തൂം ബിന്‍ മുഹമ്മദ് തുടങ്ങിയവര്‍ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു.

ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍, പെട്രോഗ്രാഫി (ചന്ദ്രശിലകളുടെ ഘടനയും ഗുണങ്ങളും), ചന്ദ്രന്റെ ഭൂമിശാസ്ത്രം എന്നിവ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാഷിദ് റോവര്‍ വിക്ഷേപിച്ചത്. പൊടി ചലനം, ഉപരിതല പ്ലാസ്മ അവസ്ഥകള്‍, ലൂണാര്‍ റെഗോലിത്ത് (ഖര പാറകളെ മൂടുന്ന ഉപരിപ്ലവമായ നിക്ഷേപങ്ങളുടെ പുതപ്പ്) എന്നിവയുടെ ഫോട്ടോകളും എടുക്കും. ചന്ദ്രനിലെ പൊടിയും പാറകളും ചന്ദ്രനിലുടനീളം എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് നന്നായി മനസ്സിലാക്കാന്‍ റാഷിദ് റോവര്‍ ശാസ്ത്രജ്ഞരെ സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular