Friday, May 3, 2024
HomeIndiaഓഫീസിലേക്ക് പോകുന്നതിനിടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു; ഓടിച്ചിട്ട് മോഷ്ടാവിനെ പിടികൂടി യുവതി

ഓഫീസിലേക്ക് പോകുന്നതിനിടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു; ഓടിച്ചിട്ട് മോഷ്ടാവിനെ പിടികൂടി യുവതി

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തവരെ പിന്തുടര്‍ന്ന് പിടികൂടി യുവതി.

രാവിലെ 31കാരി ഓഫീസിലേക്ക് പോകുന്നതിനിടെയാണ് രണ്ടംഗസംഘം യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ചത്. പിന്തുടര്‍ന്ന് ഓടിയ യുവതി ഇതില്‍ ഒരാളെ പിടികൂടിയതായും മറ്റൊരു മോഷ്ടാവ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.പടിഞ്ഞാറന്‍ ഡല്‍ഹിയലിലെ രജൗരി ഗാര്‍ഡനിലാണ് സംഭവം.

തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ 31കാരിയായ രുചി ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഘന്‍ശ്യം ബെന്‍സാല്‍ പറഞ്ഞു. രജൗരി ഗാര്‍ഡനിലെ മേത്ത ചൗക്കിന് സമീപമെത്തിയപ്പോള്‍ ഗ്രേ കളര്‍ സ്‌കൂട്ടിയില്‍ എത്തിയ രണ്ട് ആണ്‍കുട്ടികള്‍ ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നു.

ആ സമയത്ത് അതുവഴി പോയ വഴിയാത്രക്കാരനോട് യുവതി തന്റെ ഫോണ്‍ അജ്ഞാതര്‍ തട്ടിപ്പറിച്ചെന്നും അവരെ പിന്തുടരാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. അയാളും യുവതിയും മോഷ്ടാക്കളെ പിന്തുടര്‍ന്നു. അതിനിടെ മോഷ്ടാക്കള്‍ ടാഗോര്‍ ഗാര്‍ഡനിലെ അരവിന്ദ് കുമാര്‍ നിന്ന് മറ്റൊരു മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്തു. അപ്പോഴും യുവതി മോഷ്ടാക്കളെ വിടാതെ പിന്തുടര്‍ന്നു.

ഇതോടെ വിവരം ലഭിച്ച പൊലീസും സ്ഥലത്തെത്തി. ഒടുവില്‍ രുചിയും പൊലീസും ചേര്‍ന്ന് പതിനേഴുകാരനായ മോഷ്ടാവിനെ വിജയകരമായി പിടികൂടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular