Saturday, May 18, 2024
HomeIndiaഭാരത് ജോഡോ യാത്രയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും: ഇപ്പോള്‍ കാര്യം മനസ്സിലായെന്ന്...

ഭാരത് ജോഡോ യാത്രയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും: ഇപ്പോള്‍ കാര്യം മനസ്സിലായെന്ന് സോഷ്യല്‍ മീഡിയ

യ്പുര്‍: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും.

ബുധനാഴ്ച രാവിലെയാണ് രാജസ്ഥാനിലെ സവായ് മധോപൂരില്‍നിന്ന് രഘുറാം രാജനും ജോഡോ യാത്രയില്‍ പങ്കെടുത്തത്. രാഹുലുമായി സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുന്ന രഘുറാം രാജന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇതോടെ കേന്ദ്രത്തിനെതിരെ രഘുറാം രാജന്‍ പല വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നത് രാഷ്ട്രീയ ലാഭത്തിനായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ച. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ പിന്നോട്ടുവലിച്ചുവെന്ന് രഘുറാം രാജന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നില്ലെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഇതുകൂടാതെ, ഇന്ത്യയുടെ സമ്ബദ് ഘടന പിന്നോട്ട് പോകുമെന്ന് ഇദ്ദേഹം പറഞ്ഞതിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ ജിഡിപി ഉയര്‍ന്നത് പരിഹാസത്തിനും വഴി വെച്ചിരുന്നു. അതേസമയം, സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് രാജസ്ഥാനിലെത്തിയത്. 2023 ഫെബ്രുവരിയില്‍ ജമ്മു കശ്മീരില്‍ യാത്ര സമാപിക്കും. ചില സിനിമാ താരങ്ങളും, ആക്ടിവിസ്റ്റുകളും ഇതിനകം യാത്രയില്‍ അണിനിരന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular