Saturday, May 18, 2024
HomeKeralaതട്ടുകടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ മൂന്ന് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

തട്ടുകടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ മൂന്ന് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

റണാകുളം: തട്ടുകടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ കേസില്‍ മൂന്ന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍.

കാക്കനാട് ചിറ്റേത്തുകരയില്‍ താമസിക്കുന്ന ഒഡിഷ സ്വദേശികളായ ബ്രാജ കിഷോര്‍ മഹുന്ത, ഹേമന്ത് കുമാര്‍ മാലിക്, റജീബ് മണ്ഡല്‍ തുടങ്ങിയവരെയാണ് തൃക്കാക്കര പൊലീസും കൊച്ചി സിറ്റി ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ആറുലക്ഷത്തോളം രൂപ വിലവരുന്ന 13,000 പാക്കറ്റ് നിരോധിത പുകയില വസ്തുക്കളായിരുന്നു ഇവരില്‍ നിന്ന് കണ്ടെടുത്തത്.

കാക്കനാട് ജില്ല ജയിലിന് സമീപം സ്റ്റേഷനറി സാധനങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന കടയുടെ മറവിലായിരുന്നു കച്ചവടം നടത്തിയിരുന്നത്. കാക്കനാട് സെസിനു സമീപത്തെ കമ്ബനിയില്‍ ജോലിചെയ്തിരുന്ന ബ്രാജ കിഷോറാണ് കടയുടമ. മറ്റു രണ്ടുപേരെയും ഇയാള്‍ ഇവിടെ ജോലിക്ക് വെച്ചതായിരുന്നു.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് കടയില്‍ പരിശോധന നടത്തിയത്. ചോദ്യംചെയ്യലിനിടെ തുതിയൂര്‍ ആദര്‍ശനഗറിലെ ഇരുനില വീട്ടിലാണ് ലഹരിവസ്തുക്കള്‍ സൂക്ഷിക്കുന്നതെന്ന് കിഷോറും ഹേമന്തും വിവരം നല്‍കുകയായിരുന്നു. ഇതനുസരിച്ച്‌ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ ലഹരിവസ്തുക്കള്‍ പോലീസ് കണ്ടെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular