Sunday, May 5, 2024
HomeGulf'ജബലുന്നൂര്‍' ഖുര്‍ആന്‍ വാക്യങ്ങളാല്‍ പ്രകാശപൂരിതം

‘ജബലുന്നൂര്‍’ ഖുര്‍ആന്‍ വാക്യങ്ങളാല്‍ പ്രകാശപൂരിതം

ജിദ്ദ: മക്കയിലെ ഹിറാ ഗുഹ സ്ഥിതിചെയ്യുന്ന ‘ജബലുന്നൂര്‍’ അക്ഷരാര്‍ഥത്തില്‍ പ്രകാശപൂരിതമായി. ഗുഹക്കുചുറ്റും മലയില്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച.

അന്താരാഷ്ട്ര പര്‍വത ദിനത്തോടനുബന്ധിച്ചാണ് ജബലുന്നൂറിനെ ഖുര്‍ആന്‍ വാക്യങ്ങളാല്‍ പ്രകാശപൂരിതമാക്കിയത്.

സന്ദര്‍ശകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന നിറങ്ങളിലാണ് പ്രവാചകന് ആദ്യമായി ദിവ്യബോധനം ലഭിച്ച ഹിറാ മലക്ക് മുകളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ എടുത്തുകാണിക്കുംവിധം പ്രകാശിപ്പിച്ചത്. ഖുര്‍ആനിലെ തെരഞ്ഞെടുത്ത സൂക്തങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

ഈ മലക്കുതാഴെ നടപ്പാക്കുന്ന ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്‌ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇത്.

സ്ഥലത്തെ ചരിത്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിവിധ പദ്ധതികള്‍ മക്ക മശാഇര്‍ റോയല്‍ കമീഷന് കീഴില്‍ നടപ്പാക്കുന്നത് പുരോഗമിക്കുകയാണ്. 67,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്‌ട് പദ്ധതി.

ഖുര്‍ആന്‍ മ്യൂസിയം, ഹിറാ മലയുടെയും ഗുഹയുടെയും കഥയും അവയുടെ ചരിത്രപരമായ പ്രാധാന്യവും പറയുന്ന പ്രദര്‍ശനങ്ങള്‍, ഗുഹയിലേക്കുള്ള സഞ്ചാരം എളുപ്പമാക്കി സന്ദര്‍ശകരുടെ അറിവും സാംസ്കാരിക അനുഭവവും സമ്ബന്നമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular