Sunday, May 19, 2024
HomeIndiaനീരവ് മോദിയുടെ ഹരജി തള്ളി; ഇന്ത്യയില്‍ വിചാരണ നേരിടേണ്ടി വരും

നീരവ് മോദിയുടെ ഹരജി തള്ളി; ഇന്ത്യയില്‍ വിചാരണ നേരിടേണ്ടി വരും

ണ്ടന്‍: വായ്പാതട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന രത്‌ന വ്യാപാരി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി.

ബ്രിട്ടനില്‍നിന്ന് നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് നല്‍കിയ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി. ബ്രിട്ടനിലെ സുപ്രിംകോടതിയെ സമീപിക്കാനും ഹൈക്കോടതി അനുമതി നിഷേധിച്ചു.

അപ്പീല്‍ തള്ളിയതോടെ നീരവ് ഇന്ത്യയിലെത്തി വിചാരണ നേരിടേണ്ടിവരുമെന്ന് ഏകദേശം ഉറപ്പായി. 11,000 കോടിയിലധികം രൂപയുടെ വായ്പാതട്ടിപ്പ് കേസില്‍ പ്രതിയായ നീരവ് മോദി 2018-ലാണ് ഇന്ത്യ വിട്ടത്. 2019 മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായി. 2019 ഡിസംബറിലാണ് നീരവ് മോദിയെ രാജ്യവിട്ട സാമ്ബത്തിക കുറ്റവാളിയായി പ്രത്യേക കോടതി പ്രഖ്യാപിച്ചത്.

യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കുക എന്നത് മാത്രമാണ് ഇനി നീരവ് മോദിയുടെ മുന്നിലുള്ള ഏക മാര്‍ഗം. കോടതി ചെലവായി 1,50,247 പൗണ്ട് (ഏകദേശം 1.5 കോടി രൂപ) അടക്കാനും ഹൈക്കോടതി ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular