Sunday, May 19, 2024
HomeIndiaകോടതി വിധി തിരിച്ചടിയായി കരുതുന്നില്ല; നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ -ബില്‍കീസ് ബാനുവിെന്‍റ ഭര്‍ത്താവ്

കോടതി വിധി തിരിച്ചടിയായി കരുതുന്നില്ല; നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ -ബില്‍കീസ് ബാനുവിെന്‍റ ഭര്‍ത്താവ്

ന്യൂഡല്‍ഹി: കോടതി വിധി തിരിച്ചടിയായി കരുതുന്നില്ലെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബില്‍കീസ് ബാനുവിെന്‍റ ഭര്‍ത്താവ് യാക്കൂബ് റസൂല്‍.

തന്നെ കൂട്ടബലാത്സംഗം ചെയ്ത 11 പ്രതികളുടെ മോചനം സംബന്ധിച്ച്‌ ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ബില്‍കീസ് ബാനു നല്‍കിയ ഹരജി തള്ളിയ സാഹചര്യത്തിലാണ് യാക്കൂബിെന്‍റ പ്രതികരണം. ”കുറ്റവാളികളെ മോചിപ്പിച്ചതില്‍ ഞങ്ങള്‍ ദുഃഖിതരാണ്. കോടതി വിധിയില്‍ വിശ്വാസമുണ്ട്. പ്രതികളുടെ മോചനത്തെ ചോദ്യം ചെയ്ത് ഹരജി നല്‍കിയിട്ടുണ്ട്. അത് ജനുവരി ആദ്യവാരം പരിഗണിക്കുമെന്നാണ് അഭിഭാഷക പറഞ്ഞത്.

ഈ വര്‍ഷം മേയില്‍ നല്‍കിയ സുപ്രീംകോടതി ഉത്തരവിെന്‍റ പുനഃപരിശോധന ഹരജിയാണ് തള്ളിയത്. ഞങ്ങളില്‍ നിന്ന് തട്ടിയെടുത്ത നീതി കോടതി പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ…ഒരു പക്ഷേ അന്ന് ബില്‍കീസ് ബാനുവിന് ഉറങ്ങാന്‍ കഴിഞ്ഞേക്കും.”-യാക്കൂബ് പറഞ്ഞു.

അതേസമയം, 2022 മേയ് 13ലെ സുപ്രീംകോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹരജി തള്ളിയത്, കുറ്റവാളികളുടെ മോചനത്തെ ചോദ്യം ചെയ്ത റിട്ട് ഹരജിക്ക് നിയമപരമായ തിരിച്ചടിയല്ലെന്ന് ബില്‍കീസ് ബാനുവിെന്‍റ അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു.

മോചനം തേടി പ്രതികളിലൊരാളായ രധേശ്യാം നല്‍കിയ ഹരജിയില്‍ ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാം എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. മഹാരാഷ്ട്രയില്‍ വിചാരണ പൂര്‍ത്തിയായ കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍കീസ് ബാനു പുനഃപരിശോധന ഹരജി നല്‍കിയത്. ഇതാണ് തള്ളിയത്.11 പ്രതികളുടെ മോചനം പുനഃപരിശോധന ഹരജിയുടെ പരിധിയില്‍ പെടുന്നതല്ലെന്ന് അഭിഭാഷക വ്യക്തമാക്കി. അത് റിട്ട് ഹരജിയില്‍ ഉന്നയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular