Sunday, May 19, 2024
HomeIndiaകെജ്‌രിവാളിന്‍റെയും സത്യേന്ദര്‍ ജെയിനിന്‍റെയും യഥാര്‍ഥ നിറം തുറന്ന് കാട്ടും- സുകേഷ് ചന്ദ്രശേഖര്‍

കെജ്‌രിവാളിന്‍റെയും സത്യേന്ദര്‍ ജെയിനിന്‍റെയും യഥാര്‍ഥ നിറം തുറന്ന് കാട്ടും- സുകേഷ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സത്യേന്ദര്‍ ജെയിനുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്‍റെ പുതിയ കത്ത്.

അരവിന്ദ് കെജ്‌രിവാളിന്‍റെ യഥാര്‍ഥ നിറം താന്‍ തുറന്ന് കാട്ടുമെന്ന് കത്തില്‍ പറഞ്ഞു.

ഇത് നിങ്ങളുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നതിന്‍റെ തുടക്കം മാത്രമാണെന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലവും പരാമര്‍ശിച്ച്‌ സുകേഷ് പറഞ്ഞു. യഥാര്‍ഥ നിറം പുറത്ത് വരുന്നതോടെ എല്ലാവരും നിങ്ങളെ തള്ളിപറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തുകള്‍ എഴുതാന്‍ ആരും തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. കെജ്‌രിവാളിനെ വിമര്‍ശിച്ച്‌ കൊണ്ട് കത്തെഴുതിയത് ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് വെളിപ്പെടുത്താന്‍ എ.എ.പി തന്നെ നിര്‍ബന്ധിച്ചെന്നും സുകേഷ് കുറ്റപ്പെടുത്തി.

“തെരഞ്ഞെടുപ്പിന് മുമ്ബും ഇപ്പോഴുമുള്ള എല്ലാ കത്തുകളും പ്രസ്താവനകളും താന്‍ സ്വയം എഴുതിയതാണ്. കത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ പൂര്‍ണമായും സത്യമാണ്. അവ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി എഴുതിയതല്ല”- സുകേഷ് പറഞ്ഞു.

ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിനും തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലും തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സുകേഷിന്‍റെ കത്ത് പുറത്ത് വന്നിരുന്നു. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് സുകേഷ് ചന്ദ്രശേഖര്‍ ജയിലില്‍ കഴിയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular