Saturday, May 18, 2024
HomeGulfഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കും -സി.ആര്‍. മഹേഷ്‌ എം.എല്‍.എ

ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കും -സി.ആര്‍. മഹേഷ്‌ എം.എല്‍.എ

റിയാദ്: ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കുമെന്നും അതിനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പോരാട്ടം തുടരുമെന്നും സി.ആര്‍.

മഹേഷ്‌ എം.എല്‍.എ. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി 100 ദിവസം പിന്നിട്ട ഭാരത് ജോഡോ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നടത്തിയ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിഭജിക്കാന്‍ വേണ്ടി സംഘ്പരിവാര്‍ ശക്തികള്‍ അധികാരത്തിന്റെ വഴികളിലൂടെ പണമൊഴുക്കി വിദ്വേഷവും മതഭ്രാന്തും പാവപ്പെട്ട ജനങ്ങളുടെ മനസ്സുകളിലേക്ക് കുത്തിനിറക്കുകയാണ്. അതിനും ബി.ജെ.പിയുടെ ജനദ്രോഹ നടപടികള്‍ക്കുമെതിരെ മനുഷ്യ മഹാസാഗരം തീര്‍ത്ത് പോരാടാന്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും മാത്രമേ സാധിക്കൂവെന്ന് തെളിയിക്കുന്നതാണ് ഭാരത് ജോഡോ യാത്രയുടെ മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് സലീം കളക്കര അധ്യക്ഷത വഹിച്ചു.

പ്രസിഡന്‍റ് കുഞ്ഞി കുമ്ബള ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പള്ളി, സിദ്ദീഖ് കല്ലുപറമ്ബന്‍, സജീര്‍ പൂന്തുറ, ബാലുക്കുട്ടന്‍, സുരേഷ് ശങ്കര്‍, സലീം അര്‍ത്തിയില്‍, നാസര്‍ ലേയ്സ്, ഷഫീഖ് പുരകുന്നില്‍ എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ്‌ പറശ്ശനിക്കടവ് സ്വാഗതവും യഹിയ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular