Sunday, May 19, 2024
HomeGulfഹൃദയാഘാതം; അത്തോളി സ്വദേശി സലാലയില്‍ നിര്യാതനായി

ഹൃദയാഘാതം; അത്തോളി സ്വദേശി സലാലയില്‍ നിര്യാതനായി

ലാല: കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടില്‍ മുഹമ്മദലി (58) ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ നിര്യാതനായി.

മുന്‍ മുഖ്യമന്ത്രി സി.എച്ച്‌ മുഹമ്മദ് കോയയുടെ ഭാര്യ സഹോദരനാണ്. ചൊവ്വാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട മുഹമ്മദലിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദീര്‍ഘകാലമായി പ്രവാസിയായ ഇദ്ദേഹം വര്‍ഷങ്ങളായി അല്‍ സഫ ഫാമില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ ആയിശ ബഹ്റൈനിലാണുള്ളത്. മകള്‍: ആമിനത്തുല്‍ ലുബൈബ (ബഹ്റൈന്‍). സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷബീര്‍ കാലടി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular