Tuesday, May 7, 2024
HomeGulfഖത്തറില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ലയണല്‍ മെസ്സി.

ഖത്തറില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ലയണല്‍ മെസ്സി.

35ആം വയസില്‍ ലോകകപ്പില്‍ മുത്തമിട്ടതിന് പിന്നാലെ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടി വാരിക്കൂട്ടിയിരിക്കുകയാണ് മെസ്സി.

ഖത്തറിന്‍്റെ മണ്ണില്‍ ലോകകപ്പിന്‍്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കാന്‍ മെസ്സിക്ക് കഴിഞ്ഞു. ഏതൊക്കെയാണ് ആ റെക്കോര്‍ഡുകള്‍ എന്ന് നമുക്കൊന്ന് പരിശോധിക്കാം;

•ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ കളിച്ച താരം. ജര്‍മനിയുടെ ലോതര്‍ മത്തേയൂസിനെയാണ് മെസ്സി മറികടന്നത്.
•ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച്‌ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ താരം.

•ലോകകപ്പില്‍ ഒന്നില്‍ കൂടുതല്‍ തവണ ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡ് സ്വന്തമാക്കിയ ഏകതാരം (2014, 2022).
•ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തങ്ങള്‍ ഉള്ള താരം (ഗോള്‍+അസിസ്റ്റ്).
•ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള താരം.
•ഇതിനെല്ലാം പുറമെ ലോകകപ്പ് ചരിത്രത്തില്‍ എല്ലാ ഘട്ടങ്ങളിലും ഗോള്‍ നേടിയ ഏകതാരവും ലയണല്‍ മെസ്സിയാണ്. ഗ്രൂപ്പ്സ്റ്റേജ്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍ തുടങ്ങി എല്ലാ സ്റ്റേജിലും ഗോള്‍ നേടുവാന്‍ മെസ്സിക്ക് സാധിച്ചു. ഒരു ലോകകപ്പില്‍ തന്നെ എല്ലാ ഘട്ടത്തിലും ഗോള്‍ നേടുന്ന ചരിത്രത്തിലെ ഏകതാരമാണ് മെസ്സി.

അങ്ങനെ ലോകകപ്പ് കിരീടം കൂടി നേടിയതോടെ അയാളുടെ ഫുട്ബോള്‍ ജീവിതം പൂര്‍ണമായിരിക്കുകയാണ്. ഇനി ഒന്നുംതന്നെ നേടുവാനുമില്ല.. തെളിയിക്കാനുമില്ല.. എന്തായിരുന്നോ ആവശ്യം, അതും നേടി കഴിഞ്ഞു. ഇനിയൊരു G.O.A.T സംവാദത്തിന്‍്റെ ആവശ്യമില്ലെന്ന് നമുക്ക് നിസംശയം പറയാന്‍ കഴിയും. ഒരുപക്ഷേ നാളെയൊരിക്കല്‍ ‘മെസ്സിക്ക് മുമ്ബും, മെസ്സിക്ക് ശേഷവും’ എന്നിങ്ങനെ ഫുട്ബോള്‍ കാലഘട്ടത്തെ തരംതിരിച്ചാലും അത്ഭുതപ്പെടാനില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular